യുവരക്തങ്ങളുടെ കരുത്തില്‍ കേരളം
കോഴിക്കോട്: ദക്ഷിണമേഖല ഗ്രൂപ്പ് ബി യോഗ്യതാറൗണ്ടില്‍ പങ്കെടുത്ത ടീമില്‍ മാറ്റം വരുത്താതെ 72ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. യോഗ്യതാ മത്സരത്തില്‍ ഗ്രൂപ്പ് ജേതാക്കളാക്കിയ ടീമില്‍ ഒരുമാറ്റവും വരുത്താതെയാണ് 20 അംഗ ടീമിനെ കോഴിക്കോട്ട് പ്രഖ്യാപിച്ചത്.
തൃശൂര്‍ സ്വദേശിയായ പ്രതിരോധനിര താരം രാഹുല്‍ വി രാജാണ് നായകന്‍. മിഡ്ഫീല്‍ഡര്‍ സീസണാണ് വൈസ് ക്യാപ്റ്റന്‍. ടീമില്‍ പതിമൂന്ന് പുതുമുഖങ്ങളാണുള്ളത്. സതീവന്‍ ബാലനാണ് മുഖ്യ പരിശീലകന്‍. സഹ പരിശീലകനായ ബിജേഷ് ബെന്നിന് പകരം ഷാഫി അലിയെ ഗോള്‍കീപ്പര്‍ പരിശീലകനായി തിരഞ്ഞെടുത്തു. പി.സി.എം ആസിഫാണ് ടീം മാനേജര്‍. എസ് അരുണ്‍രാജ് ഫിസിയോ. ഐ.സി.എല്‍ ഫിന്‍കോര്‍പ്പാണ് കേരള ടീമിന്റെ മുഖ്യ സ്‌പോണ്‍സര്‍. 14ന് എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ നിന്ന് രാത്രി 9.50ന് ട്രെയിന്‍ മാര്‍ഗമാണ് ടീം യാത്ര തിരിക്കുക.
ഫൈനല്‍ റൗണ്ടില്‍ പശ്ചിമ ബംഗാള്‍, മണിപ്പൂര്‍, മഹാരാഷ്ട്ര, ചണ്ഡീഗഢ് ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് എ യിലാണ് കേരളം. 19ന് ചണ്ഡീഗഢുമായാണ് ഫൈനല്‍ റൗണ്ടില്‍ കേരളത്തിന്റെ ആദ്യ മത്സരം. 23ന് മണിപ്പൂരിനെയും, 25ന് മഹാരാഷ്ട്രയെയും 27ന് പശ്ചിമ ബംഗാളിനെയും കേരള ടീം നേരിടും. രണ്ട് ഗ്രൂപ്പുകളില്‍ നിന്നായി ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടും. മാര്‍ച്ച് 30നാണ് സെമി ഫൈനല്‍. ഏപ്രില്‍ ഒന്നിനാണ് സന്തോഷ് ട്രോഫി ഫൈനല്‍ മത്സരം അരങ്ങേറുക.
പത്രസമ്മേളനത്തില്‍ കെ.എഫ്.എ ജനറല്‍ സെക്രട്ടറി പി അനില്‍കുമാര്‍, കെ.ഡി.എഫ്.എ സെക്രട്ടറി പി ഹരിദാസന്‍, കേരള ടീം പരിശീലകന്‍ സതീവന്‍ ബാലന്‍, സഹ പരിശീലകന്‍ ഷാഫി അലി, മാനേജര്‍ പി.സി.എം ആസിഫ് പങ്കെടുത്തു.
കേരള ടീം: ഗോള്‍കീപ്പര്‍മാര്‍- വി.മിഥുന്‍, എം.ഹജ്മല്‍, അഖില്‍ സോമന്‍.
മുന്നേറ്റം- സജിത് പൗലോസ്,വി.കെ.അഫ്ദാല്‍, പി.സി.അനുരാഗ്.
മധ്യനിര- കെ.പി.രാഹുല്‍, എസ്.സീസണ്‍, മുഹമ്മദ് പാറക്കോട്ടില്‍,വി.എസ്.ശ്രീക്കുട്ടന്‍, എം.എസ്.ജിതിന്‍, ജി.ജിതിന്‍, ബി.എല്‍.ഷംനാസ്.
പ്രതിരോധം- എസ്.ലിജോ, രാഹുല്‍.വി.രാജ്, വൈ.പി.മുഹമ്മദ് ഷരീഫ്, വിബിന്‍ തോമസ്, വി.ജി.ശ്രീരാഗ്, കെ.ഒ.ജിയാദ് ഹസ്സന്‍, ജസ്റ്റിന്‍ ജോര്‍ജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."