HOME
DETAILS

ഐക്യകര്‍ഷക സംഘടനക്ക് രൂപം കൊടുക്കും: പി.സി ജോര്‍ജ്

  
backup
March 09 2018 | 23:03 PM

%e0%b4%90%e0%b4%95%e0%b5%8d%e0%b4%af%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95-%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b0%e0%b5%82


കോട്ടയം: കാര്‍ഷികമേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കര്‍ഷകരെ ഏകോപിപ്പിച്ച് യൂഫാം (യുനൈറ്റഡ് ഫാര്‍മേഴ്‌സ് മൂവ്‌മെന്റ്) എന്ന പേരില്‍ പുതിയ ഐക്യകര്‍ഷക സംഘടന രൂപീകരിച്ച് യുദ്ധസമാനമായ കര്‍ഷകപോരാട്ടം ആരംഭിക്കുമെന്ന് പി സി ജോര്‍ജ് എംഎല്‍എ.
20 മുതല്‍ 50 വരെയുള്ള കര്‍ഷക കുടുംബങ്ങള്‍ ചേരുന്ന കര്‍ഷകസംഘങ്ങള്‍ രൂപീകരിച്ചാണ് സംഘടന പ്രവര്‍ത്തനം ആരംഭിക്കുക. ഉല്‍പ്പാദനത്തോടൊപ്പം വിപണനരംഗത്തും കര്‍ഷകരെ പ്രാപ്തരാക്കുന്നതോടൊപ്പം യുവകര്‍ഷകരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും പുതുതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കാനും സംഘടനയ്ക്ക് യൂത്ത് വിങ് ആരംഭിക്കും. കൃഷിയുടെയും രാഷ്ട്രീയ- മറ്റിതര താല്‍പ്പര്യങ്ങളുടെയും പേരില്‍ വിവിധ തട്ടുകളായി നിന്ന് പോരാടിയാല്‍ കര്‍ഷകന് വിജയിക്കാനാവില്ല.
കര്‍ഷകാധിഷ്ടിത രാഷ്ട്രീയകക്ഷികള്‍പോലും കര്‍ഷകവിഭാഗം രൂപീകരിച്ച് നേതാക്കന്‍മാര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുന്നതിനപ്പുറം കര്‍ഷകനുവേണ്ടി നിലകൊള്ളാന്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കൃഷിവകുപ്പും കാര്‍ഷിക ബോര്‍ഡുകളും കൃഷിസംരക്ഷണ പദ്ധതികള്‍ക്ക് രൂപംകൊടുക്കാതെ ഉദ്യോഗസ്ഥര്‍ക്കും ഇടനിലക്കാര്‍ക്കും ലാഭംകിട്ടുന്ന സ്‌കീമുകള്‍ നടപ്പാക്കി കര്‍ഷകരെ ചൂഷണം ചെയ്യുകയാണ്. മുഴുവന്‍ കാര്‍ഷികമേഖലയെയും പ്രതിനിധാനം ചെയ്യുന്ന സ്വതന്ത്ര കാര്‍ഷിക പ്രസ്ഥാനങ്ങളുടെ ഏകോപനത്തിലൂടെ സമ്മര്‍ദം ചെലുത്തി അര്‍ഹതപ്പെട്ടത് നേടിയെടുക്കുകയാണ് ലക്ഷ്യമിടുന്നത്.
പുതിയ സംഘടനയ്ക്ക് കേരള ജനപക്ഷവുമായി യാതൊരു ബന്ധവുമില്ലെന്ന് പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. യൂഫാം കോ- ഓഡിനേറ്റര്‍മാരായ അബ്്ദുല്‍ ഗഫൂര്‍, ജോണ്‍സണ്‍ കൊച്ചുപറമ്പന്‍, ബേബിച്ചന്‍ ആക്കാട്ടുമുണ്ടയില്‍, അനില്‍കുന്നേല്‍ രാജാക്കാട്, കെ സി രാജശേഖരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago