ജലനിധി പദ്ധതി പരാജയമെന്ന്
ചങ്ങനാശേരി: കുറിച്ചി പഞ്ചായത്തില്‍ നടപ്പിലാക്കിയ ജലനിധി പദ്ധതി പാജയമായിരുന്നുവെന്ന് ആക്ഷേപം. നാട്ടിലെ കുടിവെള്ളത്തിന്റെ ബുദ്ധിമുട്ടിന് ശമനം കാണുന്നതിനായി ആവിഷ്‌കരിച്ച ജലനിധി പദ്ധതിയാണ് തികഞ്ഞ പരാജയമായത്.
രണ്ടു വര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കുമെന്നു ഉറപ്പു നല്‍കി കോടികള്‍ ചെലവഴിച്ച് തുടങ്ങിയ പദ്ധതി ആറുവര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തീകരിച്ചിട്ടില്ല. ചില വാര്‍ഡുകളില്‍ നിര്‍മാണം പൂര്‍ത്തിയായങ്കിലും പലതിലും വെള്ളമില്ല. ഒരാള്‍ക്കു ദിവസവും 70ലിറ്റര്‍ ശുദ്ധജലം വിതരണം ചെയ്യുമെന്നു ഉറപ്പ് നല്‍കി ജനപങ്കാളിത്തത്തോടെ വിഹിതവും വാങ്ങി നിര്‍മാണം ആരംഭിച്ച പദ്ധതികള്‍ പലതും നോക്കുകുത്തികളായായെന്നാണു നാട്ടുകാരുടെ പരാതി. വാര്‍ഡ് അടിസ്ഥാനത്തില്‍ വിഭജിച്ചു കുളങ്ങളും ടാങ്കുകളും നിര്‍മിച്ചു പദ്ധതിയില്‍ അംഗങ്ങളായി ചേര്‍ന്നവര്‍ക്കു വീടുകളില്‍ വെള്ളമെത്തിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി പദ്ധതിയില്‍ അംഗങ്ങളായ കുടുംബങ്ങളില്‍ നിന്നു ഉപഭോക്തൃ വിഹിതമായ 5000 രൂപയും വാങ്ങിയിരുന്നു. ഓരോ വാര്‍ഡിലും 500ല്‍ താഴെ കുടംബങ്ങളാണു അംഗങ്ങളായിട്ടുള്ളത്. ഇതിനായി തുടക്കത്തില്‍ തന്നെ സൗജന്യമായി കിട്ടിയ സ്ഥലത്ത് ടാങ്കും, പിന്നീട് കോണ്‍ക്രീറ്റിഗും, ടാറിംഗും നടത്തിയ മുഴുവന്‍ ഗ്രാമീണ റോഡുകളും വെട്ടിപ്പൊളിച്ചു പൈപ്പ് ലൈനും സ്ഥാപിച്ചു. എന്നാല്‍ വെള്ളത്തിനായുള്ള കുളങ്ങള്‍ നിര്‍മ്മിച്ചതു പാറപ്പുറത്തും പാടത്തെ ചേറിലുമാണ്. വേനലിന്റെ ആരംഭത്തില്‍ തന്നെ ലക്ഷങ്ങള്‍ മുടക്കി നിര്‍മാണം പൂര്‍ത്തിയയായ പദ്ധയില്‍പെട്ട കുളം വറ്റി വരണ്ടു. വെള്ളമുള്ള കുളത്തില്‍ നിന്നു ലഭിക്കുന്ന് കലക്കവെള്ളവും. ശാസ്ത്രീയമായ നിരീക്ഷണമില്ലാതെയും ദീര്‍ഘവീക്ഷണമില്ലാതെയും നടപ്പാക്കിയ പദ്ധതികള്‍ ഇപ്പോള്‍ നാട്ടുകാരെ നോക്കി ചിരിക്കുകയാണ്.പഞ്ചായത്തിലെ പല വാര്‍ഡുകളിലും കുളങ്ങളും ടാങ്കുകളും ഗ്രാമീണ റോഡുകളില്‍ മുഴുവനും പൈപ്പ് ലൈനുകളുമുണ്ടെങ്കിലും നാട്ടുകാര്‍ക്കു കുടിവെള്ളം കിട്ടണമെങ്കില്‍ വിലയ്ക്കു വാങ്ങേണ്ട ഗതികേടിലാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."