കുരുമുളക് മിനിമം വില നിശ്ചയിക്കണം: ജോയ്സ് ജോര്‍ജ്ജ് എം.പി
ചെറുതോണി: കുരുമുളക് ഇറക്കുമതി നിയന്ത്രിച്ച് മിനിമം വില നിശ്ചയിക്കണമെന്ന് അഡ്വ: ജോയ്സ് ജോര്‍ജ്ജ് എം.പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. സാങ്കേതികമായി മിനിമം വില നിശ്ചയിച്ചിട്ടുണ്ടെങ്കിലും അനിയന്ത്രിതമായ ഇറക്കുമതി മൂലം അതിന്റെ പ്രയോജനം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. നിയമവിരുദ്ധമായ ഇറക്കുമതി വ്യാപാര മേഖലയില്‍ നിലനില്‍ക്കുന്നതിലൂടെ കടുത്ത ഭീഷണിയാണ് കര്‍ഷകര്‍ നേരിടുന്നത്.ഏറ്റവും നിലവാരം കുറഞ്ഞ കുരുമുളക് വിയറ്റ്നാമില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിലൂടെയാണ് രാജ്യത്തിന്റെ ആഭ്യന്തര വിപണിയില്‍ ലഭ്യമാകുന്ന കുരുമുളകിന് വില ലഭിക്കാതെ വരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഗുണമേന്മയേറിയ കുരുമുളകാണ് കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും ഉത്പ്പാദിപ്പിക്കപ്പെടുന്നത്. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് കുരുമുളക് കര്‍ഷകര്‍ക്ക് ഉദ്പ്പാദന ചിലവിന് അനുസൃതമായ വില ലഭ്യമാകാന്‍ നടപടി സ്വീകരിക്കണമെന്നും മിനിമം ഇറക്കുമതി വിലയെക്കാള്‍ ഉയര്‍ന്ന നിലയില്‍ മിനിമം താങ്ങുവില നിശ്ചയിക്കണമെന്നും എം.പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."