റേഷന്‍ വ്യാപാരിയുടെ ആത്മഹത്യ; 12 ന് കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കും
തൊടുപുഴ: സാമ്പത്തിക ബാധ്യതമൂലം കോട്ടയം വൈക്കത്തെ രമണന് എന്ന റേഷന്‍ വ്യാപാരി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം അധികൃതരുടെ അനാസ്ഥയാണെന്നും ഇതില്‍ പ്രതിഷേധിച്ച് 12ന് കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കുമെന്നും ഓള് കേരള റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. പല വ്യാപാരികളും ബാങ്കില്‍ നിന്നും കടമെടുത്ത് ജപ്തി നോട്ടീസിന്റെ വക്കിലായ സാഹചര്യം നിലനില്ക്കുന്നു. സംസ്ഥാനത്ത് വാതില്‍പ്പടി വിതരണം തുടങ്ങി 8 മാസം കഴിഞ്ഞിട്ടും റേഷന്‍ വ്യാപാരികള്‍ക്ക് തൂക്കം ഉറപ്പുവരുത്തി റേഷന്‍ കടകളില്‍ സാധനങ്ങള്‍ എത്തിച്ചുതരുന്നതിനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ല. ഇതുമൂലം ഭീമമായ നഷ്ടം സഹിച്ചാണ് റേഷന്‍ വ്യാപാരികള്‍ കട നടത്തുന്നത്.
കരുനാഗപ്പള്ളി താലൂക്കില്‍ 2 മാസമായി ഇ-പോസ് മെഷീന് സ്ഥാപിച്ച് റേഷന്‍ വിതരണം തുടങ്ങിയെങ്കിലും ഇതുവരെ വേതനപാക്കേജിന്റെ കാര്യത്തിലോ തൂക്ക കൃത്യതയുടെ കാര്യത്തിലോ ഒരു തീരുമാനവുമായിട്ടില്ല. മാര്‍ച്ച് 1 മുതല്‍ അവിടെ റേഷന്‍ വ്യാപാരികള്‍ നിസ്സഹകരണ സ്റ്റോക്ക് ബഹിഷ്ക്കരണ സമരത്തിലാണ്. ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഒരു അനുകൂല നിലപാടോ ചര്‍ച്ചയോ ഉണ്ടായിട്ടില്ല. ഇനിയുമൊരാത്മഹത്യ ഈ രംഗത്തുണ്ടാവരുതെന്നും വ്യാപാരികളുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടാണ് തിങ്കഴാഴ്ച റേഷന്‍ വ്യാപാരികള്‍ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ തീരുമാനിച്ചതെന്നും ജില്ലാ ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എ.വി ജോര്‍ജ്, സംസ്ഥാന കമ്മറ്റി മെമ്പര്‍ എസ് എം റെജി, താലൂക്ക് ഭാരവാഹികളായ ജോഷി ജോസഫ്, ഷെമീര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."