പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നാളെ
തൊടുപുഴ: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്റെ മരുന്നു വിതരണം നാളെ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ ഡോ. പി.കെ. സുഷമ അറിയിച്ചു. നാളെ രാവിലെ 8 മണിക്ക് ഇടുക്കി ജില്ലാ ആശുപത്രിയില്‍ ജില്ലാ തല ഉദ്ഘാടനം ജോയ്‌സ് ജോര്‍ജ്ജ് എം.പി, നിര്‍വ്വഹിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഗസ്തി അഴകത്ത്, ജില്ലാ പഞ്ചായത്ത് അംഗം ലിസമ്മ സാജന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോര്‍ജ് വട്ടപ്പാറ, പഞ്ചായത്ത് അംഗം ജലാലുദ്ദീന്‍ എന്നിവര്‍ പങ്കെടുക്കും.മുന്‍പു വാക്‌സിന്‍ സ്വീകരിച്ച കുട്ടികള്‍ ഉള്‍പ്പെടെ 5 വയസ്സിനു താഴെയുള്ള എല്ലാ കുട്ടികള്‍ക്കും മരുന്ന് നല്‍കാന്‍ രക്ഷാകര്‍ത്താക്കള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ അഭ്യര്‍ത്ഥിച്ചു. നാളെ നടക്കുന്ന പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞത്തിന് എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി.
ജില്ലയില്‍ അഞ്ചുവയസ്സിനു താഴെയുളള 75313 കുട്ടികള്‍ക്കാണ് ഈ ദിവസങ്ങളില്‍ തുള്ളി മരുന്ന് നല്‍കുക. ഇതിനായി 1036 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്്. തുള്ളിമരുന്ന് നല്‍കാന്‍ പരിശീലനം സിദ്ധിച്ച 3906 സന്നദ്ധപ്രവര്‍ത്തകരെയും നിയോഗിച്ചിട്ടുണ്ട്. ആരോഗ്യകേന്ദ്രങ്ങള്‍, അംഗന്‍വാടികള്‍, സ്വകാര്യ ആശുപത്രികള്‍, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങള്‍ എന്നിവയിലാണ് സാധാരണ ബൂത്തുകള്‍ പ്രവര്‍ത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."