HOME
DETAILS

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതി അട്ടിമറിക്കാന്‍ ഗൂഢശ്രമം

  
backup
March 09 2018 | 23:03 PM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9%e0%b5%8d%e0%b4%af-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8-4


തൊടുപുഴ: ജില്ലയില്‍ നടപ്പിലാക്കിവരുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതി അട്ടിമറിക്കാന്‍ ഗൂഢശ്രമം നടക്കുന്നതായി ആക്ഷേപം. പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ തുടങ്ങിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെയാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നത്.
ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, വിധവകള്‍ക്കും വിവാഹ മോചിതര്‍ക്കുമുള്ള അഗതിപെന്‍ഷന്‍, അംഗപരിമിതര്‍ അംഗവൈകല്യം സംഭവിച്ചവര്‍, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിവര്‍ക്കുള്ള അംഗപരിമിത പെന്‍ഷന്‍, അമ്പത് വയസിന് മുകളില്‍ പ്രായമുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍, സാധുക്കളായ വിധവകളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ ധനസഹായം എന്നിങ്ങനെ ആറ് ധനസഹായ പദ്ധതികളാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വഴി നടപ്പിലാക്കി വരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ വിവിധ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പദ്ധതിയിലൂടെ ഗുണഭോക്താക്കള്‍ക്ക് നല്‍കിയിരുന്നത് മാസം
മുന്നൂറ് രൂപ എന്ന നിരക്കിലായിരുന്നു. എന്നാല്‍ അടുത്ത നാളില്‍ ഓരോ സാമൂഹ്യസുരക്ഷാ പെന്‍ഷനും നല്‍കുന്ന ധനസഹായം 1100 രൂപയാക്കി ഉയര്‍ത്തി. ഇതോടെ പെന്‍ഷനുളള അപേക്ഷകരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു. എന്നാല്‍ ജില്ലയിലെ ചില തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതികള്‍ അപേക്ഷകര്‍ക്ക് ലഭിക്കാതിരിക്കാന്‍ ഗൂഢശ്രമം നടത്തുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
ജില്ലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഏതാനും ചില ജന പ്രതിനിധികള്‍ അപേക്ഷകന് പെന്‍ഷന്‍ ലഭിക്കാതിരിക്കുന്നതിന് ഗൂഢ ശ്രമം നടത്തുന്നുണ്ട്. തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്തില്ല, തിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചു, അപേക്ഷകന്‍ എതിര്‍ ചേരി രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകനാണ് തുടങ്ങി മറ്റ് വ്യക്തിപരമായ കാരണങ്ങളിലാണ് ചില ജനപ്രതിനിധികള്‍ പെന്‍ഷന്‍ ലഭിക്കാതിരിക്കാനായി തടസം നില്‍ക്കുന്നത്. അന്വോഷണം നടത്തുന്ന ഉദ്യോഗസ്ഥനെ 'വേണ്ട വിധം കണ്ടില്ലെങ്കില്‍ 'പെന്‍ഷന്‍ സംബ്ബന്ധമായ അപേക്ഷകള്‍ക്ക് നിയമസാധ്യത ഇല്ലെന്ന് ചില ഉദ്യോഗസ്ഥര്‍ കുറിപ്പെഴുതും.
അന്വോഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുളള ഉദ്യോഗസ്ഥന്‍ സ്ഥലം മാറിപ്പോയാല്‍ പുതിയ ഉഗ്യോഗസ്ഥന്‍ വരുന്നത് വരെ അപേക്ഷയില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത സ്ഥിതിയും ഉണ്ടാകുന്നു സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതിക്ക് അതാത് വാര്‍ഡ് മെമ്പറുടെ ശുപാര്‍ശ നിര്‍ബ്ബന്ധമാണ്. എന്നാല്‍ ഇന്ദിരാഗാന്ധി ദേശിയ വാര്‍ദ്ധക്യകാല പെന്‍ഷന് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ വാര്‍ഡ് മെമ്പറിന്റെ ശുപാര്‍ശ ആവശ്യമില്ല.
എന്നാല്‍ ചില തദ്ധേശ സ്ഥാപന ഭരണ സമിതിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വാര്‍ഡ് മെമ്പറിന്റെ ശുപാര്‍ശ ഉണ്ടെങ്കിലേ പെന്‍ഷന്‍ അപേക്ഷ പരിഗണിക്കുകയുള്ളു. തദ്ദേശ സ്വയംഭരണ സമിതിയുടെ ശുപാര്‍ശയുണ്ടെങ്കില്‍ പ്രായപൂര്‍ത്തിയായ ആണ്‍മക്കള്‍ ഉള്ളവര്‍ക്കും പെന്‍ഷന് അപേക്ഷിക്കാവുന്നതാണ്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനിക്ക് സ്വയം ചികിത്സ പാടില്ല: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

തനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി ദിവ്യ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല;  കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഗസ്സ, ലബനാന്‍ ആക്രമണം നിര്‍ത്തണമെന്ന് അറബ്, ഇസ്‌ലാമിക് ഉച്ചകോടി; ട്രംപിന് കത്തയക്കും

International
  •  a month ago
No Image

ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്‌റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ് 

International
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം

Kerala
  •  a month ago