HOME
DETAILS
MAL
നവജാത ശിശുവിന് ആധാര്‍ പദ്ധതി ജില്ലയില്‍ തുടങ്ങി
backup
March 09 2018 | 23:03 PM
ഒറ്റപ്പാലം: നവജാത ശിശുവിന് ആധാര്‍ പദ്ധതി ജില്ലയില്‍ തുടങ്ങി. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലാണ് നവജാത ശിശുവിന് ആധാര്‍ രജിസ്ട്രേഷന് നടത്തിയത്. വല്‍സലം വീട്ടില്‍ റിന്‍സി, രാജന് ദമ്പതികള്‍ക്ക് ഇന്നലെ പുലര്‍ച്ചെ നാലു മണിക്ക് ജനിച്ച അനിരുദ്ധനാണ് ആധാര്‍ രജിസ്ട്രേഷന് നടത്തിയത്. ജനിച്ച ആശുപത്രിയില്‍ വച്ചു തന്നെ കുട്ടികള്‍ക്ക് ആധാര്‍ നമ്പര്‍ നല്കുന്ന പദ്ധതിക്കാണ് ജില്ലയില്‍ തുടക്കമായത്. നഗരസഭ കൗണ്‍സിലര്‍ ടി.പി പ്രദീപ് കുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷാഫി, ഡോ. പ്രവീണ്‍ കുമാര്‍, വിനോദ് കുമാര്‍, ഡോ. രാജേഷ്, സിന്ദു, ബിന്ദു പരിപാടിയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."