HOME
DETAILS

അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു

  
backup
March 09 2018 | 23:03 PM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0-%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%86


കൊപ്പം: കരിങ്ങനാട് സലഫിയ്യ ട്രെയിനിങ് കോളജില്‍ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. പ്രഗത്ഭരായ പത്ത് വനിതകളെ പരിചയപ്പെടുത്തുകയും അരുണ്‍ പ്രഭു സംവിധാനം ചെയ്ത അരുവി എന്ന സിനിമ പ്രദര്‍ശനവും നടന്നു.
ഇന്ത്യയുടെ യശസ് ഉയര്‍ത്തിയ വനിതകള്‍ കമല സുറയ്യ, മേധപട്കര്‍, സരോജിനി നായിഡു, ഝാന്‍സി റാണി, ഇന്ദിര ഗന്ധി, ക്യാപ്റ്റന്‍ ലക്ഷ്മി, ഡെസ്സി തോമസ്, ബിക്കാജി കാമ, കല്‍പന ചൗള, മദര്‍ തെരേസ എന്നിവരുടെ ചരിത്രവും ജീവിതവും സല്‍വ, ബുഷ്‌റ, സൗദ, സ്‌നേഹ, മനീഷ, രാധിക മഞ്ചു, അമൃത, ലിഥിന, അഞ്ചലി, ഷൈമ പരിചയപ്പെടുത്തി.
പട്ടാമ്പി: ഞാങ്ങാട്ടിരി ടി.കെ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ ജനകീയ വായനശാല വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനാചരണവും കുടുംബശ്രീ അംഗങ്ങളുടെ സംഗമവും നടത്തി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം. പുഷ്പജ ഉദ്ഘാടനം ചെയ്തു. വിജയലക്ഷ്മി ടീച്ചര്‍ അധ്യക്ഷയായി.
മികച്ച കൃഷി ഓഫിസര്‍ക്കുള്ള ജില്ലാ - സംസ്ഥാന അവാര്‍ഡ് നേടിയ വി.പി. സിന്ധു മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയ വി.പി. സിന്ധുവിനെയും, യുവസംരഭകക്കുള്ള അവാര്‍ഡ് നേടിയ കെ.പി. സുഹറയെയും ഹരിത ജീവിതം അവാര്‍ഡ് നേടിയ റംല സിദ്ധീഖിനെയും അനുമോദിച്ചു. സുമ ടീച്ചര്‍ പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി. വാര്‍ഡ് മെമ്പര്‍ പ്രേമലത, അഡ്വ. എ.പി. സിജി, വി. പത്മിനി സംബന്ധിച്ചു.
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് നടത്തിയ വനിതാ ദിനാചരണം സഫിയ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി അധ്യക്ഷനായി. ഡോ. രേഷ്മ, കെ.പി.എസ് പയ്യനെടം സെമിനാറിന് നേതൃത്വം നല്‍കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഉഷ, വികസനകാര്യ ചെയര്‍മാന്‍ മുസ്തഫ വറോടന്‍, അംഗങ്ങളായ വിശ്വേശ്വരി ഭാസ്‌കര്‍, കെ.പി റംല, ദയാനന്ദന്‍, അര്‍സല്‍ എരേരത്ത്, ഫസീല, അബു വറോടന്‍ സംബന്ധിച്ചു. ഷാഹിന എരേരത്ത് സ്വാഗതവും, ഇന്ദിര നന്ദിയും പറഞ്ഞു.
ശ്രീകൃഷ്ണപുരം: വനിതാ ദിനാചരണത്തിന്റെ ഭാഗമായി കണ്‍മണീ സംഗമം നടത്തി. ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടന്ന സംഗമം വൈസ് പ്രസിഡന്റ് രുഗ്മിണി ഉദ്ഘാടനം ചെയ്തു.
സംഗമത്തിന്റെ ഭാഗമായി നടന്ന മെഡിക്കല്‍ ക്യാംപിന് ഡോ. ധന്യ നേതൃത്വം നല്‍കി. ഗീത പ്രതിരോധ കുത്തിവയ്പ്പ് ബോധവല്കരണ ക്ലാസെടുത്തു. ഗംഗാധരന്‍ മാസ്റ്റര്‍ അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍മാരായ രാധിക, രാജി, ഉഷാകുമാരി, ജയശ്രീ, രാജന്‍, കുഞ്ഞഹമ്മദ് സംസാരിച്ചു. സനില, റിയ, ഇന്ദു, ജയന്തി ക്യാംപിന് നേതൃത്വം നല്‍കി. ഗ്രാമപഞ്ചായത്ത് പരിധിയില്‍ ജനിക്കുന്ന പെണ്‍കുട്ടികളുടെ വീട്ടില്‍ സ്‌നേഹോപഹാരവുമായി എത്തുന്ന പദ്ധതിയാണ് കണ്‍മണി.
ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ നഗരസഭ കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വനിതാ ദിനാഘോഷവും, നീതം 2018 കടുംബശ്രീ കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ചുള്ള സഹയാത്രാസംഗമവും സംഘടിപ്പിച്ചു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളും പങ്കാളികളായി.
നീ തം 2018 നീതിക്കായൊരു കൂട്ടായ്മ എന്ന പേരിലും കുടുംബശ്രീ ക്യാപയിന്റെ ഭാഗമായി അതിക്രമങ്ങള്‍ക്കെതിരേയുള്ള പ്രതിരോധവും പ്രതിഷേധവും അയല്‍ക്കൂട്ടങ്ങളില്‍ എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകളും നടന്നു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ വി. വിമല ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ആര്‍. സുനു അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ പി. നിര്‍മല, എം. നാരായണന്‍, കൗണ്‍സിലര്‍മാരായ റജുല, സിനി മനോജ്, വി.കെ. ശ്രീകൃഷ്ണന്‍, വി.എം. ഉണ്ണിക്കൃഷ്ണണന്‍, അജിത, ലത ജോബി, സന്ധ്യ പ്രസംഗിച്ചു.
ഷൊര്‍ണൂര്‍ അഡീഷണല്‍ എസ്.ഐ രാജന്‍, അഡ്വ. പി.എം. ജയ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എന്‍. അനില്‍കുമാര്‍ സ്വാഗതവും, സി.ഡി.എസ് സെക്രട്ടറി സി. ഗോപകുമാര്‍ നന്ദിയും പറഞ്ഞു.
പട്ടാമ്പി: എം.ഇ.എസ് ആര്‍ട്‌സ് സയന്‍സ് കോളജില്‍ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. അബ്ദുല്‍ കരീം ഹാജി അധ്യക്ഷനായി. ഡോ. കെ.പി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ജബ്ബാറലി, ഹംസ, ഡോ. കെ.പി മുഹമ്മദ് കുട്ടി, ഗീത അച്യുതന്‍, ഫാത്തിമ ജെബിന്‍ സംബന്ധിച്ചു.
ശ്രീകൃഷ്ണപുരം: ബ്ലോക്ക് പഞ്ചായത്തും ഐ.സി.ഡി.എസും സംയുക്തമായി ലോക വനിതാ ദിനം ആചരിച്ചു.സധൈര്യം മുന്നോട്ട് എന്ന ആശയവുമായി സംഘടിപ്പിച്ച സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ഉദ്ഘാടനം പ്രസിഡന്റ് പി. അരവിന്ദാക്ഷന്‍ നിര്‍വഹിച്ചു. കെ. ഓമന അധ്യക്ഷയായി.
പി.എം. നാരായണന്‍, ഉഷാ നാരായണന്‍, പി. കുഞ്ഞുമുഹമ്മദ്, പി. മോഹനന്‍, സി.ഡി.പി.ഒ എസ്. റാണി, എം.എം. സാവിത്രി ടീച്ചര്‍ സംസാരിച്ചു. സി. മണ്ണമ്പറ്റ അംബികാദേവി ടീച്ചര്‍, ആലങ്ങാട് വടക്കീട്ടില്‍ ദേവകികുട്ടി, കാറല്‍മണ്ണ പത്മിനി, കുലിക്കിലിയാട് അമ്മിണി അമ്മ, താനിക്കുന്ന് രുഗ്മിണി ടീച്ചര്‍, പള്ളിക്കുറുപ്പ് സി.പി. ജയലക്ഷ്മി, വാരിയത്തൊടി കുറുമ്പ എന്നിവരെ ആദരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനിക്ക് സ്വയം ചികിത്സ പാടില്ല: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

തനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി ദിവ്യ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല;  കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഗസ്സ, ലബനാന്‍ ആക്രമണം നിര്‍ത്തണമെന്ന് അറബ്, ഇസ്‌ലാമിക് ഉച്ചകോടി; ട്രംപിന് കത്തയക്കും

International
  •  a month ago
No Image

ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്‌റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ് 

International
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം

Kerala
  •  a month ago