വേനലിനെ പ്രതിരോധിക്കാന്‍ കൊക്കര്‍ണി നിര്‍മാണം
പുതുനഗരം: പുതുനഗരം, കൊല്ലങ്കോട്, പട്ടഞ്ചേരി, പെരുവെമ്പ്, കൊടുവായൂര്‍ പഞ്ചായത്തുകളിലാണ് കൊക്കര്ണികളുടെ നിര്‍മാണം തകൃതിയായി നടക്കുന്നത്. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പെട്ട ഗ്രാമപഞ്ചായത്തികളിലാണ് വേനലില്‍ നിന്ന് ഗ്രാമങ്ങള്‍ക്ക് അല്പം ആശ്വാസമാകുന്ന കൊക്കര്ണികളുടെ നിര്‍മാണം പുരോഗമിക്കുന്നത്. കാര്‍ഷിക ആവശ്യത്തിനു വേണ്ടിയാണ് കൊക്കര്‍ണികള്‍ നിര്‍മിക്കുന്നതെങ്കിലും വേനലില്‍ മിക്ക സ്ഥലങ്ങളിലും കുടിവെള്ളത്തിന് കൊക്കര്ണികളാണ് നാട്ടുകാരുടെ ദാഹമകറ്റുന്നത്.
2017-18 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം കൊല്ലങ്കോട് ബ്ലോക്ക് പരിധിയില്‍ 37 കൊക്കര്ണികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഇതില്‍ നിന്നും നിലവില്‍ നൂറുകണക്കിന് നാട്ടുകാര്‍ കുടിവെള്ളത്തിന് ജലം ഉപയോഗിക്കുന്നുണ്ട്.
സ്വകാര്യ കര്‍ഷകരുടെ തോട്ടങ്ങളില്‍ നിന്നും പുറംപോക്ക് ഭൂമികളില്‍ നിന്നും പഠനം നടത്തിയാണ് കൊക്കര്ണികളുടെ നിര്‍മാണത്തിനുള്ള ചാര്‍ട്ട് തയ്യാറാക്കുന്നത്.
ഇത്തത്തില്‍ ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 26,251 തൊഴില്‍ ദിനങ്ങളിലായി 68,58,880 രൂപ ചിലവഴിച്ചാണ് കൊക്കര്ണികളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതെന്ന് കൊല്ലങ്കോട് ബ്ലോക്കിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.
പട്ടഞ്ചേരിയാണ് കൊക്കര്‍ണി നിര്‍മാണത്തില്‍ മുന്നില്‍ നില്ക്കുന്ന പഞ്ചായത്ത്. പത്തിലധികം കൊക്കര്‍ണികള്‍ ഇവിടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
പൂര്‍ത്തീകരിക്കാതെ പ്രവര്‍ത്തിയിലുള്ള കൊക്കര്‍ണികള്‍ പുതുനഗരം പഞ്ചായത്തില്‍ നാലെണ്ണമാണുള്ളത്. കൊല്ലങ്കോട്ടില്‍ മൂന്ന്, കാര്‍ഷിക ആവശ്യത്തിനു വേണ്ടിയാണ് കൊക്കര്‍ണികള്‍ നിര്‍മിക്കുന്നതെങ്കിലും നിലവിലെ വേനല്‍ ശക്തമായതോടെ നാട്ടുകാരുടെ ആവശ്യമായി കൊക്കര്‍ണികള്‍ മാറിയിരിക്കുകയാണെന്ന് അധികൃതര്‍ പറയുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 36 കൊക്കര്ണികളുടെ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കര്‍ഷകരില്‍ നിന്നും അപേക്ഷകള്‍ കൃഷിഭവനുകളിലൂടെ സ്വീകരിച്ചാണ് കൊക്കര്ണികള്ക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."