കേരള ജനതക്ക് രക്ഷ യു.ഡി.എഫ് ഭരണകാലത്ത് മാത്രം: സി.എച്ച് റഷീദ്
ചാവക്കാട്: യു.ഡി.എഫ് ഭരണകാലത്തുമാത്രമാണ് കേരള ജനതക്ക് രക്ഷ ലഭിച്ചിട്ടുള്ളതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ.് കടപ്പുറം ഇരട്ടപ്പുഴയില്‍ പുതുതായി പാര്‍ട്ടിയിലേക്ക് കടന്നുവന്ന പ്രവര്‍ത്തകര്‍ക്ക് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സീകരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. കൊലയും, അക്രമണവും, അഴിമതിയും, നിറഞ്ഞ സര്‍ക്കാറാണ് ഇപ്പോള്‍ ഭരണം നടത്തുന്നത.് സി.പി.എമ്മിനെതിരെ പ്രതികരിച്ചാല്‍ കൊലചെയ്യുന്ന അവസ്ഥയാണ് ഇന്നുള്ളത.് ഇതിനെതിരെ പ്രതികരിക്കാന്‍ കേരള ജനത കാത്തിരിക്കുകയാണ.് കേരളത്തില്‍ സി.പി.എമ്മിന്റെ തകര്‍ച്ചയുടെ നാളുകളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും അദേഹം സൂചിപ്പിച്ചു. നേരത്തെ പുതുതായി ആരംഭിച്ച ഓഫീസ് സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. ദളിത് ലീഗ് സംസ്ഥാന നേതാവ് ബാലന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് തെക്കരകത്ത് കരീം ഹാജി അധ്യക്ഷനായി. ആര്‍ കെ ഇസ്മായില്‍, വി കെ കുഞ്ഞാലു കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി എം മുജീബ്, പി കെ അബൂബക്കര്‍, റാഫി വലിയകത്ത,് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിരുന്നവരും മറ്റുമായി എ എ ഹനീഫ, എ വി കരീം, സുലൈമാന്‍ ഹാജി, എന്നിവരുടെ നേതൃത്വത്തില്‍ നിരവധി കുടുംബങ്ങളാണ് മുസ്‌ലിം ലീഗിലേക്കു കടന്നുവന്നത്. പുതിയ പ്രവര്‍ത്തകര്‍ക്ക് വേദിയില്‍ മെമ്പര്‍ഷിപ്പ് വിതരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."