മുസ്‌ലിം ലീഗ് സ്ഥാപക ദിനം; ബഹ്‌റൈന്‍ കെ.എം.സി.സി സംഗമത്തില്‍ കെ.പി.എ മജീദ് മുഖ്യാതിഥി
മനാമ: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ 70- ാം പിറന്നാളിനോടനുബന്ധിച്ചു ബഹ്‌റൈനില്‍ കെ.എം.സി.സി സംഘടിപ്പിക്കുന്ന മുസ്‌ലിം ലീഗ് സ്ഥാപക ദിനാഘോഷത്തില്‍ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഇതിനായി കഴിഞ്ഞ ദിവസം ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ മജീദിനു കെ.എം.സിസിയുടെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി.
ചടങ്ങില്‍ പാലക്കാട് ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം മുഖ്യ പ്രഭാഷണം നടത്തും. യൂ എ ഇ കെഎംസിസി ജനറല്‍ സിക്രട്ടറി ഇബ്രാഹിം എളേറ്റിലും സംബന്ധിക്കും.
ബഹ്‌റൈനിലെ ഗവ.അംഗീകൃത മത പ്രഭാഷകരിലോളായി തിരഞ്ഞെടുക്കപ്പെട്ട മലയാളികളുടെ അഭിമാനം കൂടിയായ സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ കോയ തങ്ങളെയും ചടങ്ങില്‍ ആദരിക്കും.
എയര്‍പോര്‍ട്ടില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തിന് കെഎംസിസി പ്രസിഡന്റ് എസ് വി ജലീല്‍, കുട്ടുസ മുണ്ടേരി, ലത്തീഫ് ആയഞ്ചേരി, ചെമ്പന്‍ ജലാല്‍, ജവാദ് വക്കം, ഷാഫി പറക്കട്ട,പി വി സിദ്ദിഖ്, ഗഫൂര്‍ കൈപ്പമംഗലം, മൊയ്ദീന്‍ കുട്ടി കൊണ്ടോട്ടി, എ പി ഫൈസല്‍, ഇക്ബാല്‍ താനൂര്‍,റസാഖ് മൂഴിക്കല്‍, ഫൈസല്‍ കോട്ടപള്ളി, എന്നിവര്‍ നേതൃത്വം നല്‍കി.
കെഎംസിസി, ഒഐസിസി സംഘടനാ ഭാരവാഹികള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."