HOME
DETAILS
MAL
നോട്ട് നിരോധന ഫയല്‍ ചവറ്റുകുട്ടയില്‍ എറിയുമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി
backup
March 11 2018 | 02:03 AM
ന്യൂഡല്‍ഹി: നോട്ട് നിരോധനം സംബന്ധിച്ച ഫയല്‍ മുന്നിലെത്തിയിരുന്നെങ്കില്‍ അത് അപ്പോള്‍ തന്നെ ചവറ്റുകുട്ടയിലെറിയുമായിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
മലേഷ്യന്‍ സന്ദര്‍ശനത്തിനിടയില്‍ ഒരു ചോദ്യത്തിന് ഉത്തരമായിട്ടാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്. താങ്കള്‍ പ്രധാനമന്ത്രിയായിരുന്നുവെങ്കില്‍ നോട്ട് നിരോധനത്തെ എങ്ങനെ നേരിടുമെന്നായിരുന്നു ചോദ്യകര്‍ത്താവ് ഉന്നയിച്ചിരുന്നത്. നോട്ട് നിരോധനത്തെ ശക്തമായി വിമര്‍ശിച്ച രാഹുല്‍ ഗാന്ധി, ഇത്തരമൊരു നടപടി ഒരു രാജ്യത്തിനെ സംബന്ധിച്ചിടത്തോളം ഗുണകരമല്ലെന്നും കൂട്ടിച്ചേര്‍ത്തു. രാഹുലിന്റെ പ്രതികരണം കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ വലിയതോതിലാണ് മോദി നശിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് നേരത്തെ രാഹുല്‍ഗാന്ധി വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."