HOME
DETAILS

ഒഞ്ചിയത്ത് ടി.പിയെ പുകഴ്ത്തി കോടിയേരി 'പാര്‍ട്ടി നശിച്ചുകാണാന്‍ ആഗ്രഹിക്കാത്ത നേതാവ് '

  
backup
March 11, 2018 | 3:12 AM

%e0%b4%92%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%9f%e0%b4%bf-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%86-%e0%b4%aa%e0%b5%81%e0%b4%95%e0%b4%b4%e0%b5%8d



വടകര: ആര്‍.എം.പി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരന്‍ സി.പി.എം നശിച്ചുകാണാന്‍ ഒരിക്കലും ആഗ്രഹിക്കാതിരുന്ന നേതാവായിരുന്നുവെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒഞ്ചിയത്തെ ഓര്‍ക്കാട്ടേരിയില്‍ സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം പുറത്താക്കിയപ്പോള്‍ മാത്രമാണ് ടി.പി പാര്‍ട്ടിക്കെതിരേ സംസാരിച്ചത്. അപ്പോഴും കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും ബി.ജെ.പിയെയും തുറന്ന് എതിര്‍ത്തയാളായിരുന്നു ചന്ദ്രശേഖരന്‍.
അന്നു സി.പി.എമ്മിനു വിപ്ലവം പോരെന്നു പറഞ്ഞാണ് അദ്ദേഹം ആര്‍.എം.പി സ്ഥാപിച്ചത്. എന്നാല്‍ അതിപ്പോള്‍ രമയുടെ മാത്രം പാര്‍ട്ടിയായി മാറിയെന്നും കോടിയേരി കുറ്റപ്പെടുത്തി. ഇതാദ്യമായാണു സി.പി.എം സംസ്ഥാന സെക്രട്ടറി ടി.പിയെ പുകഴ്ത്തി സംസാരിക്കുന്നത്. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ സി.പി.എം ഒഞ്ചിയത്ത് നടത്തിയ വിശദീകരണ യോഗത്തില്‍ കുലംകുത്തി തന്നെയെന്നായിരുന്നു അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രതികരണം. സി.പി.എം-ആര്‍.എം.പി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്നലത്തെ സി.പി.എം വിശദീകരണ യോഗം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപറേഷന്‍ തൂഫാന്‍: സമസ്ത സ്പെഷല്‍ കാംപയിന്‍ ഉദ്ഘാടനം നാളെ

latest
  •  2 days ago
No Image

മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയില്‍

Kerala
  •  2 days ago
No Image

ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം

International
  •  2 days ago
No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  2 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  2 days ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  2 days ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  2 days ago
No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  2 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  2 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  2 days ago