HOME
DETAILS
MAL
ലൈറ്റ് മെട്രോ: കൂടുതല്‍ പഠനം വേണമെന്ന് കാനം രാജേന്ദ്രന്
backup
March 11 2018 | 08:03 AM
തിരുവനന്തപുരം: ലൈറ്റ് മെട്രോ വിഷയത്തില്‍ സര്‍ക്കാരിനെ പിന്തുണച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ലൈറ്റ് മെട്രോയ്ക്ക് കൂടുതല്‍ പഠനം വേണമെന്നാണ് സി.പി.ഐയുടെ നിലപാടെന്ന് കാനം പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തില്‍ ധനമന്ത്രി തോമസ് ഐസ്ക്കിന്റെ നിലപാടിനോട് തനിക്കും പാര്‍ട്ടിക്കും യോജിപ്പാണുള്ളതെന്നു പറഞ്ഞ കാനം കെ.എസ്.ആര്.ടി.സി പെന്ഷന് വര്‍ധിപ്പിക്കുന്ന കാര്യം സി.പി.ഐ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."