30 ലക്ഷം പേര്‍ക്ക് ജീവന്‍രക്ഷാ പരിശീലനം നല്‍കാനൊരുങ്ങി എയ്ഞ്ചല്‍സ്
കോഴിക്കോട്: സംസ്ഥാനത്ത് മൂന്നുവര്‍ഷത്തിനുള്ളില്‍ 30 ലക്ഷം പേര്‍ക്ക് അടിസ്ഥാന ജീവന്‍ രക്ഷാ പരിശീലനം നല്‍കുമെന്ന് എയ്ഞ്ചല്‍സ് ചെയര്‍മാന്‍ ജേക്കബ് പുന്നൂസ് പറഞ്ഞു.
കോഴിക്കോട്ട് ചേര്‍ന്ന എയ്ഞ്ചല്‍സ് ജനറല്‍ ബോഡിക്കുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടം സംഭവിക്കുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുന്നവരുടെ എണ്ണത്തില്‍ കുറവുവരുത്തേണ്ടത് അത്യാവശ്യമാണ്.
ദുരന്തസ്ഥലങ്ങളില്‍ ആംബുലന്‍സുകള്‍ എത്താത്തതിനാല്‍ മറ്റ് വാഹനങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത് രോഗി മരിക്കാനോ ഗുരുതരാവസ്ഥയിലാകാനോ കാരണമാകുന്നുണ്ട്. അടിസ്ഥാനസൗകര്യം പോലുമൊരുക്കാതെ തോന്നിയവിധം വാടക ഈടാക്കി വെറും ടാക്‌സികളെ പോലെ ആംബുലന്‍സുകള്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചാരിറ്റബിള്‍ സംഘടനകളുടെ വാഹനങ്ങളും ഇതില്‍നിന്ന് വ്യത്യസ്തമല്ല. ഇത് തടയാന്‍ ആംബുലന്‍സ് സര്‍വിസിനെ നിയമചട്ടക്കൂടിനുള്ളില്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.
ദുരന്ത സ്ഥലങ്ങളില്‍ ഏതുനേരവും ആംബുലന്‍സുകള്‍ കുതിച്ചെത്തുന്ന അവസ്ഥയുണ്ടാക്കണം. കേരളത്തിലെ എല്ലാ ആംബുലന്‍സുകളെയും ഒറ്റ ഫോണ്‍ നമ്പറില്‍ കോര്‍ത്തിണക്കാനും ജി.പി.എസ് സംവിധാനത്തില്‍ കണ്ടെത്താനും മൊബൈല്‍ ആപ്പ് തയാറാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ എയ്ഞ്ചല്‍സ് ഭാരവാഹികളായ ഡോ. പി.പി വേണുഗോപാല്‍, ഡോ.മെഹ്‌റൂഫ് രാജ്, അഡ്വ.മാത്യു കട്ടിക്കാന, അഡ്വ. എം. സുരേഷ് മേനോന്‍, അഡ്വ.ടി. ജയരാജ് തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."