പൊന്തന്‍പുഴ നിവാസികള്‍ക്ക് സര്‍ക്കാര്‍ എല്ലാ സംരക്ഷണവും നല്‍കും: മന്ത്രി കെ. രാജു
പത്തനംതിട്ട: പൊന്തന്‍പുഴ വനമേഖലയിലെ നിവാസികള്‍ക്ക് സര്‍ക്കാര്‍ എല്ലാ സംരക്ഷണവും നല്‍കുമെന്ന് വനംവകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. പൊന്തന്‍പുഴ വന മേഖലയില്‍പ്പെട്ട പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ ജനവാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയിലും പുറത്തും പൊന്തന്‍പുഴ വനവുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇത്തരം ചര്‍ച്ചകള്‍ ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതിനും ആശങ്കകള്‍ക്കും ഇടയാക്കിയിട്ടുണ്ട്. വനം വനമായി തന്നെ നിലനിര്‍ത്തും.
പൊന്തന്‍പുഴ വനമേഖലയിലെ നിവാസികള്‍ക്ക് കൈവശ രേഖ നല്‍കിയിട്ടുണ്ട്. ഇവരില്‍ ഭൂരിപക്ഷം പേരും റേഷന്‍ കാര്‍ഡും മറ്റ് തിരിച്ചറിയല്‍ രേഖകളും ഉള്ളവരാണ്. വര്‍ഷങ്ങളായി ഇവിടെ താമസിച്ച് വരുന്നവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യം നിലവിലില്ല. എന്നാല്‍, ഇവര്‍ക്ക് പട്ടയം നല്‍കുന്നതിന് കോടതിയില്‍ നിലവിലുള്ള കേസിന്മേല്‍ അന്തിമ തീരുമാനം ഉണ്ടാകേണ്ടതുണ്ട്. പൊന്തന്‍പുഴ വനമേഖലയിലെ 5900 ഏക്കര്‍ വന ഭൂമിയുമായി ബന്ധപ്പെട്ട് 100 വര്‍ഷത്തില്‍ അധികം പഴക്കമുള്ള ഒരു തര്‍ക്കമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. പൊന്തന്‍പുഴ വനത്തില്‍ സര്‍ക്കാരിന്റെ അവകാശം റദ്ദാക്കുകയോ, ഇതു സ്വകാര്യ ഭൂമിയാണെന്ന പരാമര്‍ശമോ കോടതി നടത്തിയിട്ടില്ല. കോടതി ഉത്തരവില്‍ ഉണ്ടായിരിക്കുന്ന പരാമര്‍ശം നീക്കുന്നതിന് വനംവകുപ്പ് ഉടന്‍ റിവ്യു ഹര്‍ജി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എരുമേലി റേഞ്ചിനു കീഴിലുള്ള ആലപ്ര, റാന്നി റേഞ്ചിനു കീഴിലുള്ള വളക്കുടി ചതുപ്പ്, പെരുമ്പെട്ടി, പന്നയ്ക്കപതാല്‍, മേലേ കവല എന്നിവിടങ്ങളിലാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്. രാജു എബ്രഹാം എം.എല്‍.എ, വിവിധ ജനപ്രതിനിധികള്‍, വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."