HOME
DETAILS
MAL
കബനി ശുദ്ധജല പദ്ധതി: സംഭരണിയിലെ വെള്ളം പാഴാകുന്നു
backup
March 12 2018 | 06:03 AM
പുല്‍പ്പള്ളി: കടുത്ത കുടിവെള്ളക്ഷാമംമൂലം ജനം ദുരിതം അനുഭവിക്കുമ്പോഴും വാട്ടര്‍ അതോറിറ്റിയുടെയും ജലനിധി അധികൃതരുടെയും അനാസ്ഥമൂലം കബനി ശുദ്ധജലപദ്ധതിയുടെ പുല്‍പ്പള്ളി സംഭരണിയില്‍നിന്നു വെള്ളം പാഴാകുന്നു. സംഭരണി നിറഞ്ഞിട്ടും പമ്പിങ് തുടരുന്നതാണ് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം പാഴാകുന്നതിനു കാരണം. കഴിഞ്ഞ ദിവസം രാവിലെ സംഭരണി നിറഞ്ഞിട്ടും പമ്പ് ഹൗസിലെ മോട്ടോര്‍ ഓഫാക്കിയില്ല. നാലു മണിക്കൂറോളമാണ് സംഭരണിയില്‍നിന്നു വെള്ളം പുറത്തേക്കൊഴുകിയത്. ടൗണിലും പരിസരങ്ങളിലും റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ പൈപ്പുകള്‍ പൊട്ടിക്കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."