HOME
DETAILS
MAL
തലശ്ശേരിയിലെ ബാങ്കില്‍ ജീവനക്കാരി വെടിയേറ്റ് മരിച്ചു
backup
June 02 2016 | 05:06 AM
സ്വന്തം ലേഖകന്‍
തലശ്ശേരി: ബാങ്കില്‍ നിന്നു സുരക്ഷാ ജീവനക്കാരന്റെ വെടിയേറ്റ് ജീവനക്കാരി മരിച്ചു. തലശ്ശേരി ഐ.ഡി.ബി.ഐ ബാങ്ക് ജീവനക്കാരി മേലൂര്‍ സ്വദേശി വിനോദിന്റെ ഭാര്യ ബില്‍ന (25) ആണ് മരിച്ചത്. രാവിലെ പത്തോടെ ലോഗന്‍സ് റോഡിലെ ബാങ്കിലായിരുന്നു സംഭവം. അബദ്ധത്തില്‍ വെട്ടിപൊട്ടിയതാണെന്നു സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് സെക്യൂരിറ്റി ജീവനക്കാരന് കാപ്പാട് തിലാന്നൂര്‍ സ്വദേശി ഹരീന്ദ്രനെ തലശ്ശേരി പൊലിസ് കസ്റ്റഡിയിലെടുത്തു. മരിച്ച ബില്‍ന രണ്ടാഴ്ച മുമ്പാണു ബാങ്കില്‍ ജോലിക്കെത്തിയത്. വേടിയേറ്റ ഉടന്‍ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."