തിരൂര്‍ നഗരസഭാ പരിധിയില്‍ 2,483 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്കി
തിരൂര്‍: പള്‍സ് പോളിയോ പ്രതിരോധ യജ്ഞ പൂര്‍ത്തീകരണ ഘട്ടത്തിലുള്ള തുള്ളിമരുന്ന് വിതരണത്തിന്റെ ഭാഗമായി ഇന്നലെ തിരൂര്‍ നഗരസഭാ പരിധിയില്‍ 24 അന്യസംസ്ഥാനക്കാര്‍ ഉള്‍പ്പെടെ 2483 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്കി. നഗരസഭാ പരിധിയില്‍ അഞ്ച് വയസ് പ്രായമായ 5394 കുട്ടികളുണ്ട്. ഇവരില്‍ ബാക്കിയുള്ള 2915 കുട്ടികള്‍ക്ക് രണ്ടുദിവസത്തിനകം വീടുകളില്‍ പോയി വളണ്ടിയര്‍മാര്‍ പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ചൊവ്വാഴ്ച വരെ തുള്ളിമരുന്ന് നല്കാന് സൗകര്യമുണ്ട്.
തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഞായറാഴ്ച ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്കി. പോളിയോ പ്രതിരോധ യജ്ഞത്തിനെതിരേ പ്രചാരണം നടത്തുന്നവര്‍ സമൂഹത്തോടെ വലിയ പാതകമാണ് ചെയ്യുന്നതെന്ന് എം.പി പറഞ്ഞു. ആശുപത്രികള്‍, ബസ് സ്റ്റാന്‍ഡുകള്‍, വിമാനത്താവളങ്ങള്‍, റെയില്‍വെ സ്റ്റേഷനുകള്‍, അങ്കണവാടികള്‍, നഗരാതിര്‍ത്തികള്‍ എന്നിവിടങ്ങളിലാണ് ഞായറാഴ്ച തുള്ളിമരുന്ന് വിതരണത്തിനുള്ള ട്രാന്‍സിസ്റ്റ് ബൂത്തുകള്‍ ഒരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."