ഭരണനിര്‍വഹണത്തില്‍ യുവതികള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയും: ഷീബ അമീര്‍
തൃശൂര്‍: യുവതികള്‍ക്ക് ഭരണനിര്‍വഹണത്തില്‍ വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തക ഷീബ അമീര്‍. എ.ഐ.വൈ.എഫ് തൃശൂര്‍ ജില്ലാ യുവതി കണ്‍വെന്‍ഷന്‍ കെ.കെ വാര്യര്‍ സ്മാരകത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
സ്ത്രീകളെ കേവലം ദിനാചരണങ്ങളില്‍ മാത്രമാകാതെ സാമൂഹ്യപുരോഗതിയുടെ മുഖ്യധാരയിലേക്കെത്തിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെയും പെയിന്‍ ആന്റ് പാലിയേറ്റീവ് ഉള്‍പ്പെടെയുള്ള സഹജീവികളെ സഹായിക്കുന്ന മാനവികമായ ആശയങ്ങള്‍ കൂടി സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കാന്‍ വിദ്യാര്‍ഥി യുവജന സംഘടനകള്‍ മുന്‍കൈയെടുക്കണമെന്നും ഷീബ അമീര്‍ അഭിപ്രായപ്പെട്ടു.
എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം സിബി ശിവദാസ് അധ്യക്ഷയായി.
സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്, കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി എം സ്വര്‍ണലത, എ.ഐ.വൈ.എഫ്് സംസ്ഥാന വൈസ് പ്രസിഡന്റ് അനിതരാജ്, കെ.പി സന്ദീപ്, ഷീന പറയങ്ങാട്ടില്‍, രാഗേഷ് കണിയാംപറമ്പില്‍, നവ്യ തമ്പി, ചിന്നു ചന്ദ്രന്‍, അഡ്വ. ലിജി വിശ്വനാഥ് സംസാരിച്ചു. യുവതി സബ് കമ്മിറ്റി കണ്‍വീനറായി നവ്യാ തമ്പിയെയും ജോ. കണ്‍വീനര്‍മാരായി അഡ്വ. ലിജി വിശ്വനാഥ്, ലിനി ഷാജി എന്നിവരെയും തെരെഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."