കൗണ്‍സിലര്‍ക്കുനേരേ അസഭ്യവര്‍ഷവും കൈയേറ്റ ശ്രമവും
പേരൂര്‍ക്കട: അനധികൃതചന്ത പ്രവര്‍ത്തിച്ചുവരുന്ന സ്ഥലത്ത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നവിധം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാനെത്തിയ വാര്‍ഡ് കൗണ്‍സിലര്‍ക്കുനേരേ അസഭ്യവര്‍ഷവും കൈയേറ്റശ്രമവും.
തുരുത്തുമ്മൂല വാര്‍ഡ് കൗണ്‍സിലര്‍ വി. വിജയകുമാറിനുനേരേയാണ് കൈയേറ്റശ്രമം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 10.30 നായിരുന്നു സംഭവം.
വഴയില പെട്രോള്‍പമ്പിന് എതിര്‍വശത്ത് വര്‍ഷങ്ങളായി അനധികൃതചന്ത പ്രവര്‍ത്തിച്ചുവരുന്നുണ്ട്. മത്സ്യം, പച്ചക്കറി വിപണനം നടത്തുന്നതിനുവേണ്ടി ആരംഭിച്ച ചന്ത ക്രമേണ വിപുലപ്പെടുകയായിരുന്നു. ഇതോടെ പ്രദേശത്ത് മാസങ്ങളായി ഗതാഗതക്കുരുക്കും ഉണ്ട്. വ്യാപാരികള്‍ അവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തുവരുന്നത് വഴയില ശാസ്താനഗറിലേക്കു വഴിയുടെ ഭാഗത്താണ്. ഇതു പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചുവരുന്നുണ്ട്.
സ്വകാര്യവാഹനങ്ങള്‍ പുറത്തിറക്കാന്‍ സാധിക്കാതെ വന്നതോടെ ശാസ്താനഗര്‍ റസി. അസോസിയേഷന്‍ പ്രവര്‍ത്തകരും അംഗങ്ങളും വിവരം കൗണ്‍സിലറുടെ ശ്രദ്ധയില്‍പ്പെടുത്തി.
വിഷയം സംസാരിക്കാന്‍ കൗണ്‍സിലര്‍ എത്തിയപ്പോള്‍ വ്യാപാരികള്‍ അസഭ്യവര്‍ഷം നടത്തുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തുവെന്നാണ് പരാതി.വ്യാപാരികള്‍ ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചതെന്നും കൗണ്‍സിലര്‍ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കൗണ്‍സിലര്‍ പേരൂര്‍ക്കട സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അനധികൃത ചന്തയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പൊലിസ് ഇടപെടണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."