റെന്റ് എ കാര്‍ മേഖലയില്‍ അഞ്ചു തസ്തികകളില്‍ മാത്രം സഊദിവല്‍ക്കരണം
റിയാദ്: സഊദിയില്‍ ഈ മാസം 18 മുതല്‍ നടപ്പാക്കിനിരുന്ന റെന്റ് എ കാര്‍ മേഖലയിലെ സഊദിവല്‍ക്കരണം നൂറു ശതമാനത്തില്‍ നിന്ന് തൊഴില്‍ മന്ത്രാലയം പിന്‍വാങ്ങി. റെന്റ് എ കാര്‍ മേഖലയില്‍നിന്നു തിരഞ്ഞെടുത്ത അഞ്ചു വകുപ്പുകള്‍ മാത്രമാണ് സഊദിവല്‍ക്കരണത്തിനായി മാറ്റിവച്ചതെന്നാണ് സഊദി തൊഴില്‍ സാമൂഹിക മന്ത്രാലയത്തില്‍ നിന്നും ഒടുവില്‍ വന്ന പ്രഖ്യാപനം.
ഈ തസ്തികകള്‍ ഒഴികെയുള്ള റെന്റ് എ കാര്‍ മേഖലയിലെ മറ്റു ജോലികള്‍ക്ക് വിദേശികള്‍ക്ക് തുടരാനുള്ള അനുമതിയാണിപ്പോള്‍ മന്ത്രാലയം നല്‍കിയിരിക്കുന്നത്.
റെന്റ് എ കാര്‍ സ്ഥാപനങ്ങളിലെ അകൗണ്ടന്റ് തസ്തികകള്‍, വില്‍പ്പന വിഭാഗം, സൂപ്പര്‍ വൈസര്‍ തസ്തികകള്‍, വാഹനം ഏറ്റെടുക്കല്‍, ഏല്‍പ്പിച്ചു നല്‍കല്‍ തുടങ്ങിയ അഞ്ചു മേഖലകളാണ് സഊദികള്‍ക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്നത്. റെന്റ് എ കാര്‍ ഈ മേഖലയിലെ മറ്റു ജോലികളില്‍ വിദേശികളെ തുടരാന്‍ അനുവദിക്കുമെന്നും മന്ത്രാലയം പ്രഖ്യാപിച്ചു.
മലയാളികളടക്കം ആയിരക്കണക്കിന് വിദേശികളാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."