ബ്രിട്ടനില്‍നിന്നു സഊദിക്ക് 48 ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍
റിയാദ്: ബ്രിട്ടനില്‍നിന്നു 48 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള പ്രാഥമിക കരാറില്‍ സഊദി അറേബ്യയും ബ്രിട്ടനും തമ്മില്‍ ഒപ്പുവച്ചു. യൂറോഫൈറ്റര്‍ ടൈഫൂണ്‍ ഇനത്തില്‍ പെട്ട വിമാനങ്ങളാണ് വാങ്ങുന്നത്.
കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് നടത്തിയ ബ്രിട്ടണ് യാത്രയിലാണ് ബില്യണ്‍ കണക്കിന് പൗണ്ടിന്റെ യുദ്ധവിമാന കരാര്‍ ഇടപാടില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചത്.
നിലവില്‍ അത്യാധുനിക യുദ്ധവിമാനമായ ടൈഫൂണിന്റെ ഫൈറ്റര്‍ ജെറ്റുകള്‍ 72 എണ്ണം സഊദിക്ക് സ്വന്തമായുണ്ട്. 2007ലാണ് ഇതിന് ഒപ്പു വച്ചിരുന്നത്. ഈ നിരയിലേക്ക് പുതിയ 48 എണ്ണം കൂടി കടന്നു വരുന്നതോടെ ഈ ഗണത്തിലെ യുദ്ധവിമാനങ്ങളുടെ എണ്ണം 120 ആയി ഉയരും. ഇതോടെ സഊദി വ്യോമസേന കൂടുതല്‍ ശക്തി പകരും.
ടൈഫൂണ്‍ യുദ്ധവിമാനങ്ങളുടെ ഇടപാട് മധ്യപൗരസ്ത്യ ദേശത്ത് സുരക്ഷ വര്‍ധിപ്പിക്കുകയും ബ്രിട്ടീഷ് വ്യവസായത്തില്‍ കൂടുതല്‍ ശക്തി പകരുകയും ചെയ്യുമെന്ന് ബ്രിട്ടീഷ് പ്രതിരോധ സിക്രട്ടറി ഗവിന്‍ വില്യംസന് പറഞ്ഞു. സഊദിയും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തില്‍ പുതിയ അധ്യയമാണ് സന്ദര്‍ശനത്തോടെ തുറന്നതെന്ന് ബ്രിട്ടീഷ് പ്രതിരോധ സിക്രട്ടറി ഗവിന്‍ വില്യംസന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."