HOME
DETAILS
MAL
അഴിമതി കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക വകുപ്പ്
backup
March 12 2018 | 11:03 AM
ജിദ്ദ: രാജ്യത്തെ അഴിമതി കേസുകള്‍ അന്വേഷിക്കാന്‍ സഊദി അറേബ്യയില്‍ പ്രത്യേക വകുപ്പ് രൂപീകരിച്ചു. സല്മാന് രാജാവിന്റെ ഉത്തരവ് പ്രകാരമാണ് വകുപ്പ് രൂപീകരണം. അറ്റോണി ജനറലിനായിരിക്കും വകുപ്പിന്റെ മേല്‍നോട്ടം.
അഴിമതി കേസുകള്‍ നിലവില്‍ പൊതുകുറ്റകൃത്യ അന്വേഷണ വകുപ്പിന് കീഴിലായിരുന്നു. രാജ്യത്ത് അഴിമതി വിരുദ്ധ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഇത് പൊതുകുറ്റകൃത്യ അന്വേഷണ വകുപ്പില്‍ നിന്ന് മാറ്റി പ്രത്യേക വകുപ്പാക്കാനാണ് തീരുമാനം.
ലോകത്തെ അഴിമതി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ 57 മതാണ് സൗദിയുടെ സ്ഥാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."