HOME
DETAILS
MAL
ഇന്ത്യന്‍ സ്‌ക്വാഷ് ടീമിന്റെ വിദേശ പരിശീലകന്‍ രാജിവച്ചു
backup
March 12 2018 | 19:03 PM
ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്‌ക്വാഷ് ടീമിന്റെ വിദേശ പരിശീലകന്‍ അച്‌റഫ് എയ് കരര്‍ഗുയി രാജിവച്ചു. സ്‌ക്വാഷ് റാക്കറ്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രൊഫഷണലിസമില്ലാത്ത സമീപനത്തില്‍ പ്രതിഷേധിച്ചാണ് ഈജിപ്ത് സ്വദേശിയായ പരിശീലകന്‍ സ്ഥാനമൊഴിഞ്ഞത്. രാജിക്കത്ത് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്)ക്ക് അദ്ദേഹം ഇ മെയില്‍ വഴി അയക്കുകയായിരുന്നു. 2016ല്‍ ഇന്ത്യന്‍ ടീം പരിശീലകനായി ചുമതലയേറ്റ അദ്ദേഹത്തിന്റെ കരാര്‍ 2019 ജൂലൈ വരെയായിരുന്നു. കരര്‍ഗുയിയുടെ കീഴിലാണ് ജോഷ്‌ന ചിന്നപ്പ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ കിരീടം സ്വന്തമാക്കി ചരിത്രമെഴുതിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."