HOME
DETAILS

ഫൈനല്‍ ലക്ഷ്യമിട്ട് ചെന്നൈയിനും ഗോവയും

  
backup
March 12 2018 | 19:03 PM

%e0%b4%ab%e0%b5%88%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%9a%e0%b5%86%e0%b4%a8%e0%b5%8d

 

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം സെമിയുടെ രണ്ടാം പാദ മത്സരത്തില്‍ ഇന്ന് ചെന്നൈയില്‍ എഫ്.സി- എഫ്.സി ഗോവയെ നേരിടും. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് മത്സരം.
ഗോവയില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. ഒരു എവേ ഗോളിന്റെ മുന്‍ തൂക്കം ചെന്നൈയിനുണ്ട്. നേരത്തെ 2015ല്‍ ഇരു ടീമുകളും ഫൈനലില്‍ ഏറ്റുമുട്ടിയിരുന്നു.
ഗോവയില്‍ അന്ന് നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ വിജയിച്ച് കപ്പ് സ്വന്തമാക്കിയിരുന്നു. ആ കണക്ക് തീര്‍ക്കാന്‍ ഗോവയ്ക്ക് ഇന്ന് വിജയം അനിവാര്യമാണ്. മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞാല്‍ എവേ ഗോളിന്റെ ആനുകൂല്യത്തില്‍ ചെന്നൈയിന് ഫൈനലിലേക്ക് കടക്കാം. മറുഭാഗത്ത് ഗോവയ്ക്ക് വിജയം അനിവാര്യമാണ്.
ചെന്നൈയിന്‍ എഫ്.സിയുടെ പ്രതിരോധം ശക്തമാണ്. നാല് പേരില്‍ മൂന്നും വിദേശ കളിക്കാര്‍. മൂന്ന് വിദേശ കളിക്കാരുമായി പ്രതിരോധം തീര്‍ത്ത ഏക ടീമാണ് ചെന്നൈയിന്‍. അത് തകര്‍ക്കുക എന്നത് എളുപ്പമാകില്ല. ഗോവയുടെ മുന്നേറ്റക്കാരായ കോറോ, ലാന്‍സറോട്ടെ എന്നിവര്‍ക്ക് ഏറെ തലവേദന ഇവര്‍ സൃഷ്ടിക്കും.
ഒരു സസ്‌പെന്‍ഷന് ശേഷം ഗോള്‍ കീപ്പര്‍ നവീന്‍ കുമാര്‍ തിരിച്ചെത്തി എന്നത് ഗോവയ്ക്ക് ആശ്വാസം പകരുന്നുണ്ട്. ചുവപ്പ് കാര്‍ഡ് കിട്ടുന്നതിന് മുന്‍പുള്ള മൂന്ന് മത്സരങ്ങളില്‍ രണ്ടും ഗോളൊന്നും വഴങ്ങാതെയാണ് ഗോവ കളിച്ചത്. അത് നവീന്‍ കുമാറിന്റെ നേട്ടമാണ്. ജംഷഡ്പൂരിനെതിരേ കളിച്ച അതേ രീതിയിലായിരിക്കും തങ്ങള്‍ കളിക്കുക എന്ന് കോച്ച് ആണയിടുന്നു. അന്ന് വെറും സമനില മതിയായിരുന്നു. പക്ഷെ ടീം കളിച്ചു വിജയിച്ചു.
'ഗോവയില്‍ നടന്ന ആദ്യ പാദത്തില്‍ ഏറെ പ്രയത്‌നത്തോടെ നേടിയതാണ് സമനില. ചെന്നൈയില്‍ നടക്കാന്‍ പോകുന്ന മത്സരത്തില്‍ ഗോളൊന്നും സ്‌കോര്‍ ചെയ്തിട്ടില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഗുണമാണ്. പക്ഷെ അവര്‍ ഗോളടിച്ചാല്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റും. ഗോവയുടെ കളിക്കാരില്‍ സൂക്ഷിക്കേണ്ടവര്‍ ആരൊക്കെയാണെന്ന് ഞങ്ങള്‍ക്കറിയാം. വിചാരിച്ച രീതിയില്‍ കളി നീങ്ങിയില്ലെങ്കില്‍ ഒരു പെനാല്‍റ്റി ഷൂട്ടൗട്ടാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.' ചെന്നൈയിന്‍ കോച്ച് ജോണ്‍ ഗ്രിഗറി പറഞ്ഞു.
'ശക്തമായ ടീമിനോടാണ് ഏറ്റുമുട്ടുന്നതെന്ന് ഞങ്ങള്‍ക്കറിയാം. ചെന്നൈയില്‍ നേരത്തെ കളിച്ചപ്പോള്‍ ആദ്യ പകുതിയില്‍ മൂന്ന് ഗോളിന് ഞങ്ങള്‍ മുന്നിലായിരുന്നു. എന്നാല്‍ പിന്നീട് രണ്ട് ഗോളടിച്ച് അവര്‍ കളിയിലേക്ക് തിരികെയെത്തി. ഞങ്ങളുടെ കളിയില്‍ ഏറെ ആത്മവിശ്വാസമുണ്ട്. അതാണ് ഞങ്ങളുടെ ശക്തിയും' ഗോവ കോച്ച് സെര്‍ജിയോ ലൊബേറ വ്യക്തമാക്കി.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  9 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  24 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago