HOME
DETAILS

ഇരുട്ടിലേക്ക് മാറുന്ന ചൈന

  
backup
March 12 2018 | 19:03 PM

editorialchina


ത്രിതല ഭരണസംവിധാനത്തില്‍ നിന്നു ചൈന ഏകശിലാഭരണത്തിലേക്കു കേന്ദ്രീകരിച്ചിരിക്കുന്നു. നിലവിലെ പ്രസിഡന്റ് ഷി ജിന്‍ പിങിന് ആജീവനാന്ത പ്രസിഡന്റ് പദവി നല്‍കി ചൈനീസ് പാര്‍ലമെന്റ് ഭരണഘടനാ ഭേദഗതി വരുത്തിയിരിക്കുന്നു. ഇതോടെ, ലോകം മറ്റൊരു ഏകാധിപതിയുടെ ഉദയത്തിനു സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ഐ ആം ദ് സ്റ്റേറ്റ് എന്നു പ്രഖ്യാപിച്ച ഫ്രഞ്ച് ഏകാധിപതി ലൂയി പതിനാലാമന്റെ സ്ഥാനാരോഹണത്തെ അനുസ്മരിപ്പിക്കുന്നു ചൈനയുടെ മാറ്റം.
ഏക പാര്‍ട്ടിയില്‍നിന്ന് ഏക നേതാവിലേക്കുള്ള ചൈനയുടെ ഈ മാറ്റം ലോകക്രമത്തില്‍ മാറ്റം വരുത്തിയേക്കാം. ഉഭയകക്ഷിബന്ധങ്ങള്‍ പുനരവലോകനം ചെയ്യപ്പെട്ടേക്കാം. ഇപ്പോള്‍ത്തന്നെ ഇതര രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ചൈന ഇടപെട്ടു പോരുന്നുണ്ട്. വിമതശബ്ദമെന്നു വിശേഷിപ്പിക്കപ്പെടാവുന്ന പൗരന്റെ ജനാധിപത്യാവകാശങ്ങള്‍ കൂടുതല്‍ ധ്വംസിക്കപ്പെടും.
പരമാധികാരസഭയായാണു പരിഗണിക്കപ്പെടുന്നതെങ്കിലും നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിനു നേരത്തെ തന്നെ നാമമാത്രമായ അധികാരമേ ഉണ്ടായിരുന്നുള്ളൂ. ഭരണത്തലവന്റെ ഇംഗീതത്തിനനുസരിച്ചു മാത്രം ചരിക്കുന്ന ഈ സ്ഥാപനം ഇനി കൂടുതല്‍ ദുര്‍ബലമാകും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനവും സര്‍വ സൈന്യാധിപ സ്ഥാനവും ആജീവനാന്ത പ്രസിഡന്റാകുന്ന ഷി ജിന്‍ പിങില്‍ കേന്ദ്രീകരിക്കുമ്പോള്‍ കൂട്ടുത്തരവാദിത്വമില്ലാത്ത ഭരണമാകും ഇനി ചൈനയിലുണ്ടാവുക. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉങിനെപ്പോലെ സ്വേച്ഛാപരമായ തീരുമാനങ്ങളും അസ്വാഭാവിക നടപടികളും ഇനി ചൈനയില്‍നിന്നു പ്രതീക്ഷിക്കാം. ഒരാള്‍ക്കു പരമാവധി രണ്ടുതവണ മാത്രം പ്രസിഡന്റ് പദവിയെന്ന നിബന്ധന 1982ല്‍ ഭരണഘടനാ ഭേദഗതിയിലൂടെ കൊണ്ടുവന്നതാണ്. അതാണ് ഇതോടെ ഇല്ലാതാവുന്നത്.
138 കോടി ജനങ്ങളുടെ ഭാവി ഒരു മനുഷ്യന്റെ ഇച്ഛയില്‍ ഒതുങ്ങുന്നുവെന്നത് എത്രമാത്രം പരിതാപകരമാണ്. 1949 മുതല്‍ ചൈനയില്‍ ഏകകക്ഷി ഭരണസമ്പ്രദായമാണു നിലനിന്നു പോരുന്നത്. മാധ്യമസ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള ജനാധിപത്യാവകാശങ്ങളും മൗലികാവകാശങ്ങളും നിയന്ത്രിക്കപ്പെട്ടിരുന്നു. പരിമിതമായ സ്വാതന്ത്ര്യംകൂടി ജനതയ്ക്കു നഷ്ടപ്പെടുമോയെന്നു ഭയക്കേണ്ടിയിരിക്കുന്നു.
കമ്മ്യൂണിസ്റ്റ് ചൈനയുടെ സ്ഥാപകനായ ചെയര്‍മാന്‍ മാവോ സെ തുങിലായിരുന്നു പ്രസിഡന്റ്, പാര്‍ട്ടി ചെയര്‍മാന്‍, സര്‍വസൈന്യാധിപന്‍ എന്നീ പദവികള്‍ കേന്ദ്രീകരിച്ചിരുന്നത്. ഇത്തരമൊരു ഭരണത്തുടര്‍ച്ച ഏകാധിപത്യത്തിലേക്കു നയിക്കുമെന്നു കണ്ടാണു കൂട്ടായ നേതൃത്വത്തിലേക്കു ചൈന മാറിയത്. 1982ല്‍ പ്രസിഡന്റായ ഡെങ് സിയാവോപിങ് ആയിരുന്നു ഭരണമാറ്റത്തിന്റെ പിന്നിലെ പ്രേരകശക്തി. അദ്ദേഹമാണ് ഒരാള്‍ക്കു രണ്ടുതവണ മാത്രം പ്രസിഡന്റ് പദവിയെന്ന ഭേദഗതി കൊണ്ടുവന്നതും നടപ്പാക്കിയതും. അതാണിപ്പോള്‍ 2958 പേരുടെ ഭൂരിപക്ഷത്തില്‍ ചൈനീസ് പാര്‍ലമെന്റ് റദ്ദാക്കിയിരിക്കുന്നത്.
സോവിയറ്റ് യൂനിയനില്‍ ഏകാധിപതിയായി ഭരണം നടത്തിയ ജോസഫ് സ്റ്റാലിന്റെ ഭരണനാളുകള്‍ ആ രാജ്യത്തെ സംബന്ധിച്ചിടത്തോളം കിരാതവും ഭയാനകവുമായിരുന്നു. സോവിയറ്റ് യൂനിയനില്‍ നടക്കുന്നത് പുറംലോകം അറിഞ്ഞില്ല. കമ്മ്യൂണിസ്റ്റ് റഷ്യയെ രൂപപ്പെടുത്തുന്നതില്‍ ലെനിനോടൊപ്പം പ്രവര്‍ത്തിച്ച ടോഡ്‌സ്‌കിയെ വരെ സ്റ്റാലിന്‍ കൊന്നുകളഞ്ഞു. സംശയമുള്ളവരെ മുഴുവന്‍ വകവരുത്തുവാന്‍ ജോസഫ് സ്റ്റാലിന്‍ ഉത്തരവ് നല്‍കിയിരുന്നു.
കണ്ണുകളുടെ ഇമയനക്കത്തിലൂടെ ഇത്തരം മരണ വാറന്റുകള്‍ പൊലിസ് മേധാവിക്കു സ്റ്റാലിന്‍ നല്‍കിയിരുന്നതായി പറയപ്പെടുന്നു. അത്തരമൊരു ഭരണത്തിന്റെ ആവര്‍ത്തനം ചൈനയിലും ഉണ്ടാകുമോ എന്നാണു ഭയപ്പെടേണ്ടത്. മൂന്ന് അധികാരങ്ങളും മാവോ സെ തുങില്‍ കേന്ദ്രീകരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ നേതൃത്വത്തില്‍ നടന്ന സാംസ്‌കാരിക വിപ്ലവം പാര്‍ട്ടിയില്‍ എതിരാളികളെ ഉന്മൂലനം ചെയ്യുന്നതിലാണ് അവസാനിച്ചത്. സര്‍വാധികാരവും ഷി ജിന്‍ പിങിന് നല്‍കുന്നതിനെതിരേ രണ്ടുപേര്‍ മാത്രമാണ് വോട്ട് ചെയ്തത്. മൂന്ന് പേര്‍ വിട്ടുനില്‍ക്കുകയും ചെയ്തു. വരും നാളുകളില്‍ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളികളായി ഇവര്‍ മാറിക്കൂടെന്നില്ല. ബാലറ്റ് പേപ്പറിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നതെങ്കിലും എതിര്‍ത്തവരെ കണ്ടെത്തുവാന്‍ ഷി ജിന്‍ പിങിന്റെ ഭരണകൂടത്തിന് ഏറെ പ്രയാസപ്പെടേണ്ടി വരില്ല.
കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ നയം തന്നെ ചര്‍ച്ചകളില്ലാതെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തുക എന്നതാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ടിയാന മെന്‍ സ്‌ക്വയറില്‍ അതാണ് കണ്ടത്. പൗര സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദിച്ച വിദ്യാര്‍ഥികളുടെ നെഞ്ചിലൂടെ പട്ടാളട്രക്ക് ഓടിച്ച് കയറ്റുവാന്‍ അന്നത്തെ ഭരണകൂടത്തിന് ഒരു നിമിഷം പോലും ചിന്തിക്കേണ്ടി വന്നില്ല. ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് അന്ന് ചതഞ്ഞ് മരിച്ചത്. 2012ല്‍ അധികാരത്തില്‍ വന്ന ഷി ജിന്‍പിങ് സര്‍വസമ്മതമായ ഭരണമായിരുന്നു കാഴ്ചവച്ചതെങ്കിലും പല വാഗ്ദാനങ്ങളും കടലാസില്‍ മാത്രം ഒതുങ്ങി. ആദ്യത്തെ അഞ്ചുവര്‍ഷം ചൈനയെ ലോകത്തിലെ ഒന്നാം നമ്പര്‍ സാമ്പത്തികശക്തിയായി ഉയര്‍ത്തുവാനായിരുന്നു അദ്ദേഹം പരിശ്രമിച്ചത്. സാധാരണക്കാരോടൊത്ത് കൂടുതല്‍ സമയം ചെലവഴിച്ച ഭരണാധികാരിയായതിനാല്‍ സര്‍വസമ്മതനായിത്തീരുവാന്‍ പ്രയാസമുണ്ടായില്ല. ഈ ആനുകൂല്യം മുതലാക്കിയാണ് അദ്ദേഹം ഭരണ സിരാകേന്ദ്രത്തില്‍ ശക്തനായി മാറിയത്. അദ്ദേഹത്തിന്റേതായ വികസന ചിന്തകള്‍ 'ഷി ജിന്‍പിങ് ചിന്ത' എന്ന പേരില്‍ ഭരണഘടനയില്‍ ചേര്‍ക്കുകയും ചെയ്തു.
'ഒരുപാത ഒരു മേഖല' എന്ന പദ്ധതി അദ്ദേഹത്തിന്റെ തലയില്‍ രൂപം കൊണ്ടതാണ്. ഇന്ത്യ ഈ പദ്ധതിക്ക് എതിരാണ്. ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്നതാണ് ഈ പാത.
ഡെങ്‌സിയാവോ പിങിന്റെ ഭരണകാലത്തു നിന്നു വ്യത്യസ്തമായ ഒരു ഭരണ സംവിധാനമാണ് ഷി ജിന്‍പിങിന്റെ കാര്യത്തില്‍ ചൈനയില്‍ സംഭവിക്കാന്‍ പോകുന്നത്. ലോകത്തെയും ചൈനയേയും ഈ മാറ്റം എങ്ങനെ ബാധിക്കുമെന്ന് അറിയാനിരിക്കുന്നേയുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  11 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  12 hours ago