മാതാപിതാക്കളെ വീട്ടില്‍ നിന്നിറക്കിവിട്ട മകനും ഭാര്യക്കുമെതിരേ കേസെടുത്തു
വൈത്തിരി: വൃദ്ധരായ മാതാപിതാക്കളെ വീട്ടില്‍ നിന്നിറക്കി വിട്ട മകനും ഭാര്യക്കുമെതിരേ കേസെടുത്തു.
അത്തിമൂലയിലെ 66 കാരനായ ഹൈദ്രു ഭാര്യ ബീക്കുട്ടി എന്നിവരെ വീട്ടില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തിലാണ് മകന് തക്കാരത്തൊടി അബ്ദുല്‍ ഗഫൂര്‍, ഭാര്യ മിസ്രിയ എന്നിവര്‍ക്കെതിരേ വൈത്തിരി പൊലിസ് കേസെടുത്തത്. മിസ്രിയയെ അറസ്റ്റ് ചെയ്ത പൊലിസ് കല്‍പ്പറ്റ സി.ജെ.എം കോടതിയില്‍ ഹാജരാക്കി. ഗഫൂര്‍ വിദേശത്തായതിനാല്‍ അറസ്റ്റ് നീളുമെന്ന് പൊലിസ് അറിയിച്ചു.
ഹൈദ്രുവിന്റെ പേരിലുള്ള 10 സെന്റ് സ്ഥലം വില്‍പ്പന നടത്തിയ പ്രതികള്‍ പിന്നീട് ഇദ്ദേഹത്തെ സ്വന്തം വീട്ടില്‍ നിന്ന് ഇവരെ പുറത്താക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
ഇരുവര്‍ക്കുമെതിരേ മൈന്റനന്‍സ് ഓഫ് പ്രൊട്ടക്ഷന്‍ ഓഫ് സീനിയര്‍ സിറ്റിസണ്‍ ആക്ട്, ഐ.പി.സി 420, 406 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. എസ്.ഐ കെ.പി രാധാകൃഷ്ണന്, എ.എസ്.ഐ പ്രകാശന്, സി.പി.ഒ സുനിത, സുരേഷ് എന്നിവരാണ് കേസന്വേഷിച്ചത്.
കോടതി വിധി വന്നതിന് ശേഷം ഹൈദ്രുവിനെ സ്വന്തം വീട്ടില്‍ താമസിപ്പിക്കുന്നതിനായുള്ള നടപടി കൈക്കൊള്ളുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."