വേതനമില്ല; താല്‍ക്കാലിക വാച്ചര്‍മാര്‍ ജോലി ഉപേക്ഷിക്കുന്നു
ഗൂഡല്ലൂര്‍: കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന കാട്ടാനകളെ തുരത്തുന്നതിനു തമിഴ്‌നാട് വനംവന്യജീവി വകുപ്പ് നിയമിച്ച താല്‍കാലിക വാച്ചര്‍മാര്‍ ജോലി ഉപേക്ഷിക്കുന്നു.
ഒന്‍പതു മാസമായി വേതനം ലഭിക്കാത്തതാണ് വാച്ചര്‍മാര്‍ ജോലി മതിയാക്കുന്നതിനു കാരണം. ഗൂഡല്ലൂര്‍, ഓവാലി, ദേവാല, ചേരന്‍പാടി, ബിദര്‍ക്കാട് റേഞ്ചുകളിലായി 100 താല്‍കാലിക വാച്ചര്‍മാരുണ്ട്. 6,750 രൂപയാണ് വാച്ചര്‍ക്ക് പ്രതിമാസ വേതനം. ഇതുപോലും സമയബന്ധിതമായി വിതരണം ചെയ്യുന്നതില്‍ വീഴ്ച വരുത്തുകയാണ് വനംവന്യജീവി വകുപ്പ്.
ഗൂഡല്ലൂര്‍പന്തല്ലൂര്‍ താലൂക്കുകളിലെ അയ്യംകൊല്ലി, അമ്മങ്കാവ്, പാട്ടവയല്‍, കാപ്പിക്കാട്, ചേരങ്കോട്, ചേരന്‍പാടി, ഉപ്പട്ടി, പാക്കണ, കാരക്കുന്ന്, ചോലാടി, ദേവാല, നാടുകാണി, ശ്രീമധുര തുടങ്ങിയ സ്ഥലങ്ങളില്‍ കാട്ടാനശല്യം രൂക്ഷമാണ്. ഒറ്റയ്ക്കും കൂട്ടമായും കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന കാട്ടാനകള്‍ വ്യാപക നാശമാണ് വരുത്തുന്നത്. ഈ സാഹചര്യത്തില്‍ വാച്ചര്‍മാര്‍ ജോലിയില്‍നിന്നു പിരിയുന്നത് കര്‍ഷകരെ ആശങ്കയിലാക്കുകയാണ്. വാച്ചര്‍മാരെ നിലനിര്‍ത്താന്‍ സത്വര നടപടി തേടി വനം അധികൃതരെ സമീപിക്കാനുള്ള നീക്കത്തിലാണ് അവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."