HOME
DETAILS

സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും: വിദ്യാഭ്യാസ മന്ത്രി

  
backup
March 13 2018 | 03:03 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b5%86-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0

 

തിരുവനന്തപുരം: സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് 1,392 കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയില്‍ അറിയിച്ചു.
141 സ്‌കൂളുകള്‍ക്ക് അഞ്ച് കോടി രൂപവീതവും 229 സ്‌കൂളുകള്‍ക്ക് മൂന്ന് കോടി രൂപയുമാണ് നല്‍കുക. ഹൈടെക് സ്‌കൂള്‍ പദ്ധതി പ്രകാരം എട്ട് മുതല്‍ 12 വരെയുള്ള ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്നതിന് 4,775 സ്‌കുളുകളുടെ 45,000 ക്ലാസ് മുറികള്‍ക്ക് 493.5 കോടി അനുവദിച്ചതായും മന്ത്രി പറഞ്ഞു.
എഡിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സ്‌കൂള്‍ മാനേജ്‌മെന്റും ജനങ്ങളും ചേര്‍ന്ന് ചിലവഴിക്കുന്ന തുകയുടെ തുല്യമായ തുക സര്‍ക്കാര്‍ നല്‍കും.
പരമാവധി ഒരു കോടി രൂപവരെ ഇത്തരത്തില്‍ ചലഞ്ചിങ് ഫണ്ടായി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.പൊതു വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് ഡോ.എം.എ ഖാദര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
റിപ്പോര്‍ട്ട് ലഭിച്ചാല്‍ വിശദമായ ചര്‍ച്ച നടത്തിയതിനു ശേഷം ഇത് നടപ്പാക്കും. എത്രയും വേഗം പഠനം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ക്രഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റം അക്കാദമിക് രംഗത്ത് ഗുണകരമായ മാറ്റം ഉണ്ടാക്കി. എന്നാല്‍ സമയബന്ധിതമായി പരീക്ഷ നടത്തുന്നതിലും ഫലം പ്രസിദ്ധീകരിക്കുന്നതിലും പേരായ്മയുണ്ട്.
ഇത് പരിഹരിക്കുന്നതിന് ആധുനിക സാങ്കേതി വിദ്യ ഉപയോഗിക്കണം. വിവിധ സര്‍വകലാശാലയിലെ അഡ്മിഷനും റിസല്‍റ്റും ഉള്‍പ്പെടെ ഒരു സോഫ്റ്റ് വെയറില്‍ ആക്കാനുള്ള നടപടികള്‍ ആയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 20,000 പ്ലസ് ടു സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. എന്നാല്‍ ചില ജില്ലകളില്‍ വിദ്യാര്‍ഥികള്‍ക്ക് സീറ്റ് തികഞ്ഞിട്ടുമില്ല. സീറ്റ് വിഭജനം ശാസ്ത്രീയമായി നടത്താത്തതുകൊണ്ടാണ് ഇത് സംഭവിച്ചത്.
ഇത് ഒഴിവാക്കുന്നതിന് ഇക്കൊല്ലം തന്നെ നടപടി സ്വീകരിക്കും. എന്‍.ഐ.ആര്‍.എഫ് റാങ്കിങില്‍ സംസ്ഥാനത്തുള്ള നാല് സര്‍വകലാശാലകള്‍ 100 റാങ്കിലുള്ളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കേരള സര്‍കലാശാല 29, കാലിക്കറ്റ് 57, എം.ജി 67, കുസാറ്റ് 86 എന്നിങ്ങനെയാണ് റാങ്കിങ്. പി.ജി വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനുവേണ്ടി ഐ.എസ്.സി ഫ്രെഫസര്‍ ഇ.ഡി ജെമീസിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago