കാട്ടാക്കട താലൂക്ക് ആസ്ഥാനത്തെ വില്ലേജ് ഓഫിസുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍
കാട്ടാക്കട: കാട്ടാക്കട താലൂക്ക് ആസ്ഥാനത്തെ വില്ലേജ് ഓഫിസുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലെന്ന് പരാതി.
വീരണകാവ്, കുളത്തുമ്മല്‍ എന്നിവിടങ്ങലിലെ വില്ലേജ് ഓഫിസര്‍മ്മാര്‍ സ്ഥിരമായി അവധിയെടുക്കുന്നതോടെയാണ് ഓഫിസുകളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യമായി ബാധിക്കുന്നത്.
ഇപ്പോള്‍ വില്ലേജ് ഓഫിസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റിനായി എത്തുന്നവര്‍ക്ക് യഥാ സമയം ലഭിക്കാതെ ബുദ്ധിമുട്ടിലാവും. ഇതുകാരണം ആളുകള്‍ക്ക് ലോണെടുക്കാനോ വിവാഹ ആവശ്യങ്ങള്‍ക്ക് വസ്തു കരം തീരുവ നടത്താനോ കഴിയാത്ത അവസ്ഥയുണ്ട്.
രണ്ട് വില്ലേജ് ഓഫിസുകളിലും മാസങ്ങള്‍ക്ക് മുന്‍പ് നല്‍കിയ പോക്കുവരവ് അപേക്ഷകളില്‍പ്പോലും പോലും തീര്‍പ്പുണ്ടാക്കിയിട്ടില്ല.
ഇവിടങ്ങളില്‍ 2000 ത്തിലേറെ പോക്കുവരവ് അപേക്ഷകള്‍ കെട്ടികിടക്കുന്നതായിട്ടാണ് വിവരം. കൂടാതെ വിവിധ പ്രവേശന പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചതിനാല്‍ വരുമാനം, നേറ്റിവിറ്റി തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്കായി അപേക്ഷകര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാനുമുണ്ട്. ഈ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാന്‍ വൈകുന്നത് വിദ്യാര്‍ഥികളെ ആശങ്കയിലാഴ്ത്തുന്നു.
കുളത്തുമ്മല്‍ വില്ലേജ് ഓഫിസറെ ജോലിക്കിടെ ഒരാള്‍ മര്‍ദിച്ചതോടെ ഇവിടത്തെ വില്ലേജ് ഓഫിസര്‍ അവധിയിലായിണ് പരാതി ഉയരുന്നു.
ഇപ്പോള്‍ വില്ലേജ് ഓഫിസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റിനായി എത്തുന്നവര്‍ക്ക് യഥാ സമയം ലഭിക്കാതെ ബുദ്ധിമുട്ടിലാവും.
ഇതുകാരണം ആളുകള്‍ക്ക് ലോണെടുക്കാനോ വിവാഹ ആവശ്യങ്ങള്‍ക്ക് കരം തീരുവ നടത്താനോ കഴിയാത്ത അവസ്ഥയുണ്ട്.
രണ്ട് വില്ലേജ് ഓഫിസുകളിലും മാസങ്ങള്‍ക്ക് മുന്‍പ് നല്‍കിയ പോക്കുവരവ് അപേക്ഷകളില്‍പ്പോലും പോലും തീര്‍പ്പുണ്ടാക്കിയിട്ടില്ല.
ഈ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാന്‍ വൈകുന്നത് വിദ്യാര്‍ഥികളെ ആശങ്കയിലാഴ്ത്തുന്നു.
ജീവനക്കാരുടെ കുറവ് മൂലം വില്ലേജ് ഓഫിസിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നതിനിടെ വില്ലേജ് ഓഫിസര്‍മാര്‍ കൂടി അവധിയലാകുന്നതോടെ പ്രശ്‌നം രൂക്ഷമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."