പനക്കറ്റോടില്‍ ഭഗവതീക്ഷേത്രത്തില്‍ ശ്രീകോവിലുകളുടെ ശിലാസ്ഥാപനം
ചവറ: തെക്കുംഭാഗം മേജര്‍ പനക്കറ്റോടില്‍ ഭഗവതീക്ഷേത്രത്തിലെ പുനര്‍നിര്‍മാണത്തിന്റെ ഭാഗമായുള്ള ക്ഷേത്രശ്രീകോവിലുകളുടെ ശിലാസ്ഥാപനം മാര്‍ച്ച് 14ന് നടക്കും.
രാവിലെ 6.45നും എട്ടിനും മധ്യേ ക്ഷേത്രം തന്ത്രി മുടിപ്പിലാപ്പിള്ളി മഠത്തില്‍ നീലകണ്ഠര് ഭട്ടതിരിപ്പാട് ശിലാസ്ഥാപനം നിര്‍വഹിക്കും. തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍,അംഗങ്ങളായ കെ. രാഘവന്‍,കെ.പി ശങ്കരദാസ്,ദേവസ്വംകമ്മിഷണര്‍ എന്‍. വാസു എന്നിവര്‍ക്ക് ക്ഷേത്രോപദേശകസമിതിയുടെയും കരക്കാരുടെയും നേതൃത്വത്തില്‍ ക്ഷേത്രാങ്കണത്തില്‍ സ്വീകരണം നല്‍കും. പൊതുസമ്മേളനം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രിസഡന്റ് എ പത്മകുമാര്‍ ഉദ്ഘാടനം ചെയ്യും. ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ബി ശ്രീകുമാരന്‍പിള്ള അധ്യക്ഷനാകും.
ദേവസ്വംബോര്‍ഡ് അംഗങ്ങളായ കെ. രാഘവന്‍,കെ.പി ശങ്കരദാസ്,ദേവസ്വംകമ്മിഷണര്‍ എന്‍. വാസു,കരദേവസ്വം പ്രസിഡന്റ് വിജയകുമാരന്‍പിള്ള,ദേവസ്വംബോര്‍ഡ് റിട്ട. അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍. ഷാജി ശര്‍മ്മ,കരദേവസ്വം വൈസ് പ്രസിഡന്റ് അഡ്വ.കെ.കെ രാജന്‍പിള്ള,ക്ഷേത്രോപദേശകസമിതി വൈസ്പ്രസിഡന്റ് ശിവന്‍കുട്ടി,ക്ഷേത്രോപദേശകസമിതി സെക്രട്ടറി ജി. ഉണ്ണികൃഷ്ണന്‍, കരദേവസ്വം സെക്രട്ടറി എ. ഗുരുപ്രസാദ് എന്നിവര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."