HOME
DETAILS
MAL
ഹജ്ജ്: പ്രവാസികളുടെ പാസ്‌പോര്‍ട്ട് സമര്‍പ്പണ തിയതി നീട്ടി ഏപ്രില്‍ 30 വരെ നല്‍കാം
backup
March 14 2018 | 01:03 AM
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ഈ വര്‍ഷം തീര്‍ഥാടനത്തിന് തെരഞ്ഞെടുക്കപ്പെട്ട പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാനുള്ള തിയതി നീട്ടി. ഏപ്രില്‍ 14വരെയായിരുന്നു നേരത്തെ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാനുളള തിയതി. ഇത് ഏപ്രില്‍ 30 വരെയാണ് നീട്ടിയതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു. അവസരം ലഭിച്ചവര്‍ 30നുള്ളില്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ട് സമര്‍പ്പിക്കുന്ന തിയതിയില്‍ ഇളവ് ലഭിച്ചിരുന്നില്ല. ഇത് പ്രവാസികളുടെ ജോലിയെ വരെ ബാധിക്കുന്ന സ്ഥിതിയിലേക്കെത്തിയിരുന്നു. പ്രവാസികളെ ആദ്യവിമാനത്തില്‍ കൊണ്ടുപോകാനുളള ശ്രമവും ഹജ്ജ് കമ്മിറ്റി നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."