HOME
DETAILS
MAL
മേജര്‍ മനോജ്കുമാറിന്റെ കുടുംബത്തിന് കേന്ദ്രം വീട് നല്‍കണം: കോടിയേരി
backup
June 02 2016 | 06:06 AM
തിരുവനന്തപുരം: മഹാരാഷ്ട്രയിലെ പുല്‍ഗാവില്‍ സൈന്യത്തിന്റെ കേന്ദ്ര ആയുധസംഭരണശാലയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മേജര്‍ കെ. മനോജ്കുമാറിന്റെ കുടുംബത്തിന് വീടുനല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു.
മനോജ്കുമാറിന്റെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാജ്യത്തിനുവേണ്ടി ജീവന് ബലിയര്‍പ്പിച്ച മേജറുടെ കുടുംബം വാടകവീട്ടിലാണ് താമസിക്കുന്നത്. അത് പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം. മനോജിന്റെ ഭാര്യക്ക് ജോലി നല്‍കാനും കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."