HOME
DETAILS

റെന്റ് എ കാര്‍ മേഖലയില്‍ സമ്പൂര്‍ണ സഊദിവല്‍ക്കരണമില്ല

  
backup
March 14 2018 | 01:03 AM

%e0%b4%b1%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%8e-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-2



റിയാദ്: സഊദിയില്‍ റെന്റ് എ കാര്‍ മേഖലയില്‍ സമ്പൂര്‍ണ സഊദിവല്‍ക്കരണമില്ല. ഈ മാസം 18 മുതല്‍ നൂറു ശതമാനം സഊദിവല്‍ക്കണം നടപ്പാക്കാനുള്ള തീരുമാനത്തില്‍നിന്ന് തൊഴില്‍ മന്ത്രാലയം പിന്‍വാങ്ങുകയായിരുന്നു.
സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ ഖൈലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ മേഖലയില്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ചു തസ്തികകളില്‍ മാത്രമാണ് സമ്പൂര്‍ണ സഊദിവല്‍ക്കരണം നടപ്പാക്കുകയുള്ളൂവെന്നും ബാക്കി തസ്തികകളില്‍ വിദേശികള്‍ക്ക് തുടരാമെന്നും അദ്ദേഹം വ്യക്തമാക്കി. റെന്റ് എ കാര്‍ സ്ഥാപനങ്ങളിലെ അക്കൗണ്ടന്റ് തസ്തികകള്‍, വില്‍പന വിഭാഗം, സൂപ്പര്‍വൈസര്‍ തസ്തികകള്‍, വാഹനം ഏറ്റെടുക്കല്‍, ഏല്‍പ്പിച്ചുനല്‍കല്‍ തുടങ്ങിയ അഞ്ചു മേഖലകളാണ് സഊദികള്‍ക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ആറുമാസത്തെ സാവകാശത്തോടെ റെന്റ് എ കാര്‍ മേഖലയിലെ സഊദിവല്‍ക്കരണം പ്രഖ്യാപിച്ചത്. ഓരോ മേഖലകളിലും ഘട്ടംഘട്ടമായി സഊദിവല്‍ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് റെന്റ് എ കാര്‍ മേഖലയിലും സഊദിവല്‍ക്കരണം പ്രഖ്യാപിച്ചത്. മലയാളികളടക്കം ആയിരക്കണക്കിന് വിദേശികളാണ് ഈ മേഖലയില്‍ ജോലിചെയ്യുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago