സഊദിയില്‍ വിദ്യാഭ്യാസ മേഖലയിലും സമ്പൂര്‍ണ്ണ സഊദി വല്‍ക്കരണം നടപ്പാക്കുന്നു
റിയാദ്: സഊദിയില്‍ വിദ്യാഭ്യാസ മേഖലയിലും സമ്പൂര്‍ണ്ണ സഊദി വല്‍ക്കരണം നടപ്പാക്കാന്‍ സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം നീക്കമാരംഭിച്ചു. വിദേശികളെ പൂര്‍ണ്ണമായും ഈ മേഖലയില്‍ നിന്നും മാറ്റി വിദ്യാഭ്യാസ രംഗം പൂര്‍ണ്ണമായും സഊദിവല്‍ക്കരിക്കാനാണ് നീക്കം നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ അസീര്‍ പ്രവിശ്യയില്‍ നടപ്പാക്കുന്ന പദ്ധതി ഘട്ടം ഘട്ടമായി രാജ്യത്തെ വിവിധ പ്രവിശ്യകളിലേക്ക് വ്യാപിപ്പിക്കും.
ആദ്യഘട്ടത്തില്‍ നടപ്പാക്കുന്ന അസീര്‍ പ്രവിശ്യയില്‍ ആഗസ്റ്റ് 29 മുതലാണ് സഊദി വല്‍ക്കരണം പ്രഖ്യാപിച്ചിരിക്കുന്നത്. ഗേള്‍സ് വിഭാഗത്തിലായിരിക്കും ആദ്യ ഘട്ടത്തില്‍ സഊദി വല്‍ക്കരണം. തുടര്‍ന്ന് ബോയ്‌സ് സെക്ഷനുകളിലും ഇത് നിര്‍ബന്ധമാക്കാനാണ് പദ്ധതി. അസീര്‍ പ്രവിശ്യയില്‍ വിദ്യാഭ്യാസ മേഖലയടക്കം എട്ടു മേഖലകളില്‍ സഊദി വല്‍ക്കരണം നടപ്പാക്കാന്‍ പ്രവിശ്യാ അധികൃതര്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയവുമായി ധാരണ കരാറില്‍ ഒപ്പു വെച്ചിട്ടുണ്ട്.
റോഡുകളില്‍ വാഹനങ്ങള്‍ കേടായാല്‍ കയറ്റി കൊണ്ട് പോകുന്ന വീഞ്ച്, ഡയന, ചരക്ക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍, തപാല്‍ ഏജന്‍സികള്‍, ഇന്‍ഷുറന്‍സ് കമ്പനി ഓഫീസുകള്‍ എന്നീ മേഖലകളില്‍ ഈ വര്‍ഷവും ട്രാവല്‍ ഏജന്‍സികള്‍, സന്നദ്ധ സംഘടനകള്‍, സാമൂഹിക വികസന സമിതികള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ അടുത്ത വര്‍ഷവും അസീര്‍ മേഖലയില്‍ സമ്പൂര്‍ണ്ണ സഊദി വല്‍ക്കരണം നടപ്പാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."