അമേരിക്കയും സഊദിയും തമ്മിലുള്ളത് വര്‍ഷങ്ങള്‍ നീണ്ട ചരിത്ര ബന്ധം: സഊദി കിരീടാവകാശി
റിയാദ്: സഊദി അറേബ്യയും അമേരിക്കയും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട സൗഹൃദ ബന്ധമാണുള്ളതെന്ന് സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജകുമാരന്‍. മധ്യേഷ്യയിലെ മറ്റു രാജ്യങ്ങള്‍ അമേരിക്കയുമായി ഉണ്ടാക്കിയ ബന്ധത്തിന് മുന്‍പ് തന്നെ സഊദി ഈ ബന്ധം തുടങ്ങിയിരുന്നതായും അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ സി.ബി.എസ് ന്യൂസിന്റെ '60 മിനുട്ട്‌സ്' എന്ന അഭിമുഖ പരിപാടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെളിയാഴ്ച പുറത്ത് വിട്ട അഭിമുഖത്തിന്റെ കുറച്ചു ഭാഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
വ്യാഴാഴ്ച ഇതിന്റെ ഒന്നാം ഭാഗം ചാനല്‍ പുറത്തു വിട്ടിരുന്നു. ഇസ്‌റാഈലിലെ അമേരിക്കന്‍ എംബസി ജറൂസലമിലേക്ക് മാറ്റിയതിനെ കുറിച്ചും അവതാരിക കിരീടാവകാശിയോട് ചോദിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖ്യ ഉപദേശകനായ മരുമകന്‍ ജരീദ് കുശനെറിന്റെ ഇടപെടല്‍ എങ്ങനെ നോക്കി കാണുന്നുവെന്നായിരുന്നു ചോദ്യം. അദ്ദേഹം വൈറ്റ് ഹൗസ് ജോലിക്കായി നിയമിക്കപ്പെട്ടയാളാണ്. സഊദികളായ തങ്ങളുടെ ദൗത്യം അമേരിക്കയുമായി എല്ലാ മേഖലയിലും നല്ല ബന്ധം നില നിര്‍ത്താലാണ് ലക്ഷ്യമെന്നു അദ്ദേഹം പറഞ്ഞു.
ഇതേ വിഷയത്തില്‍ ട്രംപിന്റെ തീരുമാനം സമാധാനം ഉണ്ടാക്കുമോ എന്ന ചോദ്യത്തിന് എല്ലാവര്‍ക്കും തുല്യമായ സമാധാനമാണ് സഊദി ലക്ഷ്യമിടുന്നത്. ഇരുവര്‍ക്കുമിടയില്‍ കൂടുതല്‍ പ്രതിസന്ധിയും അസ്വാരസ്യവും ഉണ്ടാക്കുന്ന ഒരു നിലപാടിനും തങ്ങളിലില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരോടും സമാധാനമുണ്ടാക്കുന്ന പരിശ്രമങ്ങളില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പിരിമുറുക്കം സൃഷ്ടിക്കുന്നേക്കാവുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നില്ല. എല്ലാ വിഷയത്തിലും പോസിറ്റിവ് ആയിരിക്കുകയെന്നത് തന്റെ സ്വഭാവമാണ്. അതിനാല്‍ തന്നെ ഫലസ്തീന്‍ പ്രശ്‌ന പരിഹാരത്തിനും ഫലസ്തീന്‍ ജനതക്കും വേണ്ടിയാണ് താന്‍ നിലക്കൊളുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഭിമുഖത്തിന്റെ മുഴുവന്‍ സംപ്രേക്ഷണം നാളെ (ഞായര്‍) പുറത്ത് വിടും. ആധുനിക സഊദിയുടെ നിലപാടും നിലവിലെ മധ്യേഷ്യന്‍ അന്താരാഷ്ട്ര വിഷയങ്ങള്‍ പൂര്‍ണ്ണമായും പ്രതിപാദിക്കുന്ന അഭിമുഖത്തിനായി ഇപ്പോള്‍ ആകാംക്ഷയേറിയിരിക്കുകയാണ്. അമേരിക്കന്‍ മാധ്യമ ലോകത്തെ മിന്നും താരമായ സി.ബി.എസ് ദി മോണിങ്' എന്ന പരിപാടിയുടെ സഹ അവതാരകയും '60 മിനുട്ട്‌സി'ന്റെ കോണ്‍ട്രിബ്യൂട്ടിങ് കറസ്‌പോണ്ടന്റുമായ നോറ ഒ'ഡനീല്‍ ആണ് കിരീടാവകാശിയുമായി അഭിമുഖം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."