ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു
കൊച്ചി: ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന പുരസ്‌ക്കാര തുക നല്‍കുന്ന പ്രഥമ ജെ.സി.ബി. സാഹിത്യ പുരസ്‌കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. 25 ലക്ഷം രൂപയാണ് സമ്മാനമായി ഇന്ത്യന്‍ നോവലുകള്‍ക്കു നല്‍കുക. എര്‍ത്ത് മൂവിങ് ഉപകരണ നിര്‍മാതാക്കളായ ജെ.സി.ബി. ഇന്ത്യ സാമ്പത്തിക പിന്തുണ നല്‍കുന്നതും ജെ.സി.ബി ലിറ്ററേച്ചര്‍ ഫൗണ്ടേഷന്‍ നടപ്പാക്കുന്നതുമായ ഈ പുരസ്‌കാരത്തിന് മെയ് 31 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. പുരസ്‌ക്കാരത്തിന് അര്‍ഹമാകുന്ന രചന ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതാണെങ്കില്‍ വിവര്‍ത്തനം ചെയ്ത വ്യക്തിക്ക് അഞ്ചു ലക്ഷം രൂപയുടെ പുരസ്‌കാരവും ലഭിക്കും.
പ്രശസ്ത സിനിമാ സംവിധായികയും തിരക്കഥാകൃത്തുമായ ദീപ മേത്തയുടെ അധ്യക്ഷതയിലാണ് ജൂറി. റോഹന്‍ മൂര്‍ത്തി, പ്രിയംവദ നടരാജന്‍, വിവേക് ഷാന്‍ബാഗ്, അര്‍ഷിയ സത്താര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് വേലഷരയുൃശ്വല.ീൃഴ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."