സിഡ്‌കോയിലെ നിയമനം ഹൈക്കോടതി റദ്ദാക്കി പുതിയ റാങ്ക്‌ലിസ്റ്റ് തയാറാക്കണം
കൊച്ചി: സിഡ്‌കോയിലെ അണ്‍ സ്‌കില്‍ഡ് വര്‍ക്കര്‍ ഗ്രേഡ് നാലിലേക്ക് 2014 ല്‍ നടത്തിയ സെലക്ഷനും നിയമനവും ഹൈക്കോടതി റദ്ദാക്കി. 146 ഒഴിവുകളിലേക്കുള്ള നിയമനമാണ് സിംഗിള്‍ബെഞ്ച് റദ്ദാക്കിയത്.
നിയമന നടപടികളില്‍ അപാകതയുണ്ടെന്നാരോപിച്ച് കോഴിക്കോട് സ്വദേശി സി.കെ സുകേശ് ഉള്‍പ്പെടെ നല്‍കിയ ഹരജികളിലാണ് ഹൈക്കോടതിയുടെ വിധി.
അണ്‍ സ്‌കില്‍ഡ് തൊഴിലാളികളുടെ നിയമനത്തിനായി പരീക്ഷക്ക് 75 മാര്‍ക്കും ഇന്റര്‍വ്യൂ, ഗ്രൂപ്പ് ഡിസ്‌കഷന്‍ എന്നിവയ്ക്ക് 75 മാര്‍ക്കുമാണ് നിശ്ചയിച്ചത്. എഴുത്ത് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചവര്‍ക്ക് അഭിമുഖത്തിലും ഗ്രൂപ്പ് ചര്‍ച്ചയിലും മാര്‍ക്ക് കുറച്ചെന്നും കുറഞ്ഞ മാര്‍ക്ക് വാങ്ങിയവര്‍ക്ക് അഭിമുഖത്തിലും ഗ്രൂപ്പ് ചര്‍ച്ചയിലും കൂടുതല്‍ മാര്‍ക്ക് നല്‍കിയെന്നുമാണ് ഹരജിയിലെ ആരോപണം. പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്കുള്ളവരെ ഇത്തരത്തില്‍ ഒഴിവാക്കി കുറഞ്ഞ മാര്‍ക്ക് കിട്ടിയവരെ നിയമിച്ചെന്നും ആരോപണമുണ്ട്.
നിയമനത്തിനായി റാങ്ക് ലിസ്റ്റ് തയാറാക്കിയിട്ടില്ലെന്ന് ഹരജി പരിഗണിച്ച സിംഗിള്‍ബെഞ്ച് നിരീക്ഷിച്ചു. നിയമനത്തിനുള്ള നോട്ടിഫിക്കേഷനില്‍ ഗ്രൂപ്പ് ഡിസ്‌കഷനോ അഭിമുഖമോ പറയുന്നില്ല. ആ നിലയ്ക്ക് സെലക്ഷന്‍ കമ്മിറ്റിയുടെ നടപടികള്‍ നിയമവിരുദ്ധമാണെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.
പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ നിയമന നടപടികള്‍ സിഡ്‌കോ പുനഃരാരംഭിക്കണമെന്നും ഇന്റര്‍വ്യൂ ഉണ്ടെങ്കില്‍ മൊത്തം മാര്‍ക്കിന്റെ12.2 ശതമാനത്തില്‍ കൂടുതല്‍ ഇതിനായി നീക്കവയ്ക്കരുതെന്നും വിധിയില്‍ പറയുന്നു. സംവരണ വ്യവസ്ഥകളടക്കം പാലിച്ച് മൂന്നു മാസത്തിനുള്ളില്‍ അന്തിമ ലിസ്റ്റ് തയാറാക്കി നിയമനം നടത്തണമെന്നും അതുവരെ ഇപ്പോള്‍ നിയമനം ലഭിച്ചവര്‍ക്ക് തുടരാമെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."