HOME
DETAILS
MAL
യുവാവിനെ തലക്കടിച്ച് കൊന്ന സംഭവം; അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍
backup
June 02 2016 | 20:06 PM
ഗൂഡല്ലൂര്‍: യുവാവിനെ കല്ല് കൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്യസംസ്ഥാന തൊഴിലാളിയെ പൊലിസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശി പ്രമോദ് (26)യെ കൊലപ്പെടുത്തിയ കേസിലാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ ഹരികേശ് (35)യെ ഡിവൈ.എസ്.പി സുബ്രഹ്മണ്യന് അറസ്റ്റ് ചെയ്തത്. കുന്നൂര് സിംസ് പാര്ക്കിന് സമീപത്താണ് പ്രമോദിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹരികേശാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായത്. ഇയാള്‍ ഒളിവിലായിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നാണ് പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തത്. ഇരുവരും ഒന്നിച്ചാണ് കുന്നൂരില്‍ ജോലി ചെയ്തിരുന്നത്. പ്രമോദിന്റെ കൂലി കരാറുകാരന് ഹരികേശിനെയായിരുന്നു ഏല്‍പ്പിച്ചിരുന്നത്. പ്രസ്തുത പണത്തെചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."