കണ്ഠീവരത്ത് ബംഗളൂരുവിനെ കടപുഴക്കി ചെന്നൈയിന്‍ ചാംപ്യന്മാര്‍
ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കലാശപ്പോരാട്ടത്തില്‍ ബംഗളൂരു എഫ്.സിയെ പരാജയപ്പെടുത്തി ചെന്നൈയിന്‍ എഫ്.സി ജേതാക്കളായി. ഐ.എസ്.എല്ലിന്റെ നാലാം എഡിഷന്റെ ഫൈനല്‍ മത്സരത്തില്‍ 3-2ന്റെ വിജയമാണ് ചെന്നൈയിന്‍ ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീ കണ്ഠീവര സ്‌റ്റേഡിയത്തില്‍ സ്വന്തമാക്കിയത്.
ഐ.എസ്.എല്‍ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ചെന്നൈയിന്‍ കിരീടമുയര്‍ത്തുന്നത്. 2015ലായിരുന്നു ആദ്യവിജയം. പരാജയമറിയാതെ തുടര്‍ച്ചയായ 10 മത്സരങ്ങള്‍ക്ക് ശേഷമാണ് കാലശപ്പോരാട്ടത്തിനായി ബംഗളൂരു എത്തിയത്. ബംഗളുരുവിന്റെ ആദ്യ ഐ.എസ്.എല്‍ സീസണാണിത്. ഇന്ത്യന്‍ ഫുട്‌ബോളില്‍ കഴിഞ്ഞ അഞ്ചു സീസണിലായി ഐ ലീഗും ഫെഡറേഷന്‍ കപ്പും വിജയിച്ചവരാണ് ബി.എഫ്.സി എന്ന ബംഗളൂരു എഫ്.സി.
നാലാം സീസണിന്റെ കലാശപ്പോരാട്ടത്തിനായി തുടര്‍ച്ചയായ ഏഴുവിജയവുമായാണ് മുന്‍ ചാംപ്യന്‍മാര്‍ കൂടിയായ ചെന്നൈയിന്‍ എഫ്.സി ഫൈനലിലെത്തിയത്. സുനില്‍ഛേത്രിയുടെ നായകമികവിലെത്തിയ ബംഗളൂരു എഫ്.സി ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ് കളിക്കാനിറങ്ങിയത്. തുടക്കം മുതല്‍ മൈതാനത്ത് നിറഞ്ഞു കളിച്ച ബംഗളൂരു എഫ്.സി അത് തെളിയിക്കുകയും ചെയ്തു.
ബംഗളൂരു എഫ്.സിയുടെ ആദ്യ ഗോള്‍ - 0-1
It's the fastest goal scored in a #HeroISLFinal!
— #HeroISLFinal (@IndSuperLeague) March 17, 2018
BEN 1-0 CHE#LetsFootball #BENCHE https://t.co/RI4JybtK4G pic.twitter.com/Mn5WouuquQ
മത്സരത്തിന്റെ ഒമ്പതാം മിനുറ്റില്‍ ആദ്യ ഗോള്‍ നേടി ഈ ദിനം തങ്ങളുടേതാണെന്ന് സുനില്‍ ഛേത്രി പറഞ്ഞു. സുനില്‍ ഛേത്രിയുടെ ഉജ്ജ്വമായ ഹെഡറിലൂടെയാണ് ബംഗളൂരു മുന്നിലെത്തിയത്. മത്സരത്തില്‍ ഒരു ഗോളിന് മുമ്പിലെത്തിയ ബി.എഫ്.സിയുടെ സന്തോഷം അധികം നീണ്ടുനിന്നില്ല.
നിങ്ങള്‍ക്കൊത്ത തുല്യശക്തികളാണ് തെളിയിച്ചുകൊണ്ട് ചെന്നൈയിന്‍ എഫ്.സി തിരിച്ചടിച്ചു. എട്ടു മിനുറ്റിന് ശേഷം മത്സരത്തിന്റെ പ്രായം 17ലെത്തിയപ്പോള്‍ ചെന്നൈയിന്‍ തിരിച്ചടിച്ചു. പ്രതിരോധ താരം മെയ്ല്‍സണ്‍ ആല്‍വ്‌സ് ആദ്യ ഗോളടിച്ചു. കോര്‍ണറില്‍ നിന്നാണ് ആല്‍വ്‌സ് ഗോള്‍ നേടിയത്. കിക്കെടുത്ത ഗ്രിഗറി നെല്‍സണ്‍ ബംഗളൂരു മുഖത്തേക്ക് ഉയര്‍ത്തിവിട്ട പന്തിനെ മനോഹരമായ ഹെഡ്ഡിലൂടെ ആല്‍വ്‌സ് ബംഗളൂരു വലയിലെത്തിച്ചു.
ചെന്നൈയുടെ അദ്യ ഗോള്‍ (1-1)
What a leap by Mailson!#LetsFootball #BENCHE #HeroISLFinal https://t.co/RI4JybtK4G pic.twitter.com/XIg3hHCVmh
— #HeroISLFinal (@IndSuperLeague) March 17, 2018
പിന്നീടുള്ള നിമിഷങ്ങളില്‍ ഇരു ടീമുകളും ഗോളുകള്‍ക്കായി മത്സരിച്ചെങ്കിലും അതെല്ലാം ലക്ഷ്യം കണ്ടില്ല. ആദ്യ പകുതി സമനിലയിലാവുമെന്ന ഘട്ടത്തിലാണ് ആല്‍വ്‌സ് വീണ്ടും ബംഗളൂരു ആരാധകരെ ഞെട്ടിച്ചത്. 45ാം മിനുറ്റില്‍ ഹെഡറിലൂടെ ചെന്നൈയിനെ 2-1ന് മുമ്പിലെത്തിച്ചു. കോര്‍ണറില്‍ നിന്നു തന്നെയാണ് ആല്‍വ്‌സ് ഈ ഗോളും നേടിയത്.
ചെന്നൈയുടെ രണ്ടാം ഗോള്‍ (2-1)
Rinse. Wash. Repeat. Mailson scores a brace! #LetsFootball #BENCHE #HeroISLFinal https://t.co/RI4JybtK4G pic.twitter.com/CpfSUW560A
— #HeroISLFinal (@IndSuperLeague) March 17, 2018
പകുതിക്ക് ശേഷം ഇറങ്ങിയ ചെന്നൈയിന്‍ മത്സരത്തിന്റെ മുഴുവന്‍ മാറി. മുന്നേറ്റത്തിലും ആക്രമണത്തിലും മാറ്റങ്ങള്‍ കൊണ്ടുവന്നു. മത്സരത്തിലുടനീളം ബംഗളൂരുവിന് അവസരങ്ങള്‍ വന്നെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. ചെന്നൈയിന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ ലക്ഷ്യം കണ്ടു. 67ാം മിനുറ്റില്‍ മനോഹരമായ മുന്നേറ്റത്തിലൂടെ ചെന്നൈയിന്‍ ബംഗളൂരുവിന്റെ ഹൃദയത്തിലേക്ക് അവസാനത്തെ ആണിയും അടിച്ചുകയറ്റി. റാഫേല്‍ അഗസ്‌തോയാണ് ചെന്നൈയിന് വേണ്ടി ഗോള്‍ നേടിയത്. ഇതോടെ മത്സരത്തില്‍ 3-1ന് ചെന്നൈയിന്‍ മുമ്പിലെത്തിയത്.
ചെന്നൈയുടെ മൂന്നാം ഗോള്‍ (3-1)
Nonchalantly done (In a #HeroISLFinal)
— #HeroISLFinal (@IndSuperLeague) March 17, 2018
BEN 1-3 CHE#LetsFootball #BENCHE #HeroISLFinal https://t.co/RI4JybtK4G pic.twitter.com/ZEnppu7D0Q
ശേഷമുള്ള മിനുറ്റുകളില്‍ മത്സരത്തില്‍ തിരിച്ചെത്തുകയെന്നതായിരുന്നു ബംഗളൂരുവിന്റെ മുമ്പിലുള്ള വെല്ലുവിളി. മുന്നേറ്റങ്ങളിലൂടെ അവരതിന് ശ്രമിച്ചെങ്കിലും ചെന്നൈയിന്റെ പ്രതിരോധത്തില്‍ തട്ടി അതെല്ലാം നിശ്ഫലമായി. മത്സരത്തില്‍ അവസാന നിമിഷങ്ങളില്‍ കളം നിറഞ്ഞത് കടുത്ത ടാക്ലിങ്ങുകളും ഫൗളുകളുമാണ്. ബംഗളൂരു താരങ്ങളായ സുനില്‍ഛേത്രിക്കും ലെന്നി റോഡ്രിഗസിനും മഞ്ഞക്കാര്‍ഡ് ലഭിച്ചു.
മത്സരത്തില്‍ പരാജയപ്പെട്ടെന്ന് വിചാരിച്ച സമയത്താണ് 90ാം മിനുറ്റില്‍ ബംഗളൂരുവിന്റെ രണ്ടാം ഗോള്‍ പിറന്നത്. മികുവാണ് ബംഗളൂരുവിനായി ഗോള്‍ നേടിയത്. മത്സരത്തിലേക്ക് 3-2 ന് തിരികെയെത്തി ബംഗളൂരു. മത്സരം ഇന്‍ജുറി സമയത്തേക്ക് നീങ്ങി. എന്നാല്‍, അതു മതിയായിരുന്നില്ല ബംഗളൂരുവിന്. ഇനിയൊരു ഗോള്‍ നേടാനുള്ള സമയമുണ്ടായിരുന്നില്ല ബംഗളൂരുവിന്. റഫറിയുടെ ചുണ്ടില്‍ നിന്നും ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ കണ്ഠീവര സ്‌റ്റേഡിയം ഒരു നിമിഷം നിശബ്ദമായി.
ചെന്നൈയിനാവട്ടെ 25753 കാണികളെ സാക്ഷിയാക്കിയാണ് കിരീടം നേടിയത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ടാം തവണയാണ് ചെന്നൈയിന്‍ എഫ്.സി ചാംപ്യന്മാരാവുന്നത്. രണ്ടു ഗോളുകള്‍ നേടിയ മെയ്ല്‍സണ്‍ ആല്‍വ്‌സ് ആണ് കളിയിലെ കേമന്‍. ബംഗളൂരു നായകന്‍ സുനില്‍ ഛേത്രിയാണ് സീസണിലെ താരം. 11 ഗോളുകളാണ് ഛേത്രി നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."