ചെങ്ങന്നൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കെട്ടിവയ്ക്കാനുള്ള പണം മക്ക, മദീന ഒ.ഐ.സി.സി നല്‍കും
റിയാദ്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂര്‍ നിയമസഭ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന അഡ്വ: ഡി. വിജയകുമാറിന് കെട്ടിവയ്ക്കാനുള്ള പണം മക്ക, മദീന ഒ.ഐ.സി.സി കമ്മിറ്റികള്‍ സംയുക്തമായി നല്‍കും. ഫാസിസ്റ്റ് വര്‍ഗ്ഗീയതയ്‌ക്കൊപ്പം കമ്മ്യൂണിസ്റ്റ് ഭീകരതയും സംസ്ഥാനത്ത് ആക്രമണത്തിന് നേതൃത്വം കൊടുക്കുന്ന സാഹചര്യത്തില്‍ വിജയകുമാറിനെ പോലെയുള്ള വിശ്വാസികള്‍ നിയമസഭയില്‍ ഉണ്ടാകേണ്ടതിന്റെ പ്രാധ്യാന്യം കണക്കിലെടുത്താണ് ഒ.ഐ.സി.സി കമ്മിറ്റികള്‍ സംയുക്തമായി കെട്ടിവയ്ക്കാനുള്ള പണം നല്‍കാന്‍ തീരുമാനിച്ചത്.
ഇരു കമ്മിറ്റികളുടെയും ഭാരവാഹികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ നേതൃയോഗത്തില്‍ ഒ.ഐ.സി.സി മക്ക കമ്മിറ്റി പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട് അധ്യക്ഷത വഹിച്ചു.
ചെങ്ങന്നൂര്‍ മണ്ഡലത്തിലെത്തി പണം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് കൈമാറുന്നതിനായി ഗ്ലോബല്‍ കമ്മിറ്റി മെംബര്‍ എ.സി കുഞ്ഞാന്റെ നേതൃത്വത്തില്‍ ഷബീര്‍ വല്ലംചിറ, ശഫീഖ് അരീക്കോട്, അജ്മല്‍ മുല്ലവീട്ടില്‍, മുനീര്‍ കിളിനക്കോട്, നൗഷാദ് പെരിന്തല്ലൂര്‍, ശിഹാബ് കൂട്ടിലങ്ങാടി, ഫൈസല്‍ തങ്ങള്‍ കൊടിഞ്ഞി, സിയാദ് കായംകുളം എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയെ ചുമതലപ്പെടുത്തി.
ജിദ്ദ ഒ.ഐ.സി.സി റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീര്‍ ഉദ്ഘാടനം ചെയ്തു. ഷാജു ചുനക്കര വിഷയമവതരിപ്പിച്ചു. മദീന ഒ.ഐ.സി.സി പ്രസിഡന്റ് ഹമീദ് പെരുമ്പറമ്പില്‍ മുഖ്യ പ്രഭാഷണം നടത്തി, അലവി കൊണ്ടോട്ടി, മുജീബ് ചെനാത്ത്, ശാക്കിര്‍ കൊടുവള്ളി, നസീര്‍ കുന്നക്കൊടി,റഷീദ് ബിന്‍ സാഗര്‍, മുനീര്‍ എറക്കുത്ത്, ഹുസൈന്‍ കല്ലറ, നജീബ് പത്തനംതിട്ട സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."