HOME
DETAILS

മതപരിവര്‍ത്തന സാക്ഷ്യ രേഖയും ഹൈക്കോടതി വിധിയും

  
backup
March 19 2018 | 00:03 AM

mathaparivarthana-sakshya

ഒരു പൗരന്‍ പരപ്രേരണകളില്ലാതെ തന്നിഷ്ടപ്രകാരം ഒരു മതം സ്വീകരിച്ചാല്‍ അത് ഔദ്യോഗികമായി അംഗീകരിക്കണമെങ്കിലും സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെടുത്തണമെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ച മതപരിവര്‍ത്തന സ്ഥാപനങ്ങളുടെ സാക്ഷ്യപത്രം നിര്‍ബന്ധമായും വേണമെന്ന വ്യവസ്ഥ റദ്ദാക്കിയ കഴിഞ്ഞ ദിവസത്തെ കേരള ഹൈക്കോടതി വിധി പ്രതീക്ഷാര്‍ഹമാണ്. ഒപ്പം തന്നെ ചില ആശങ്കകളും ഇല്ലാതില്ല. 

പെരിന്തല്‍മണ്ണ സ്വദേശിനിയും അധ്യാപികയുമായിരുന്ന ആഇശ (മുന്‍പ് ദേവകി) നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. തന്റെ മകനും പ്രശസ്ത നേത്രരോഗ വിദഗ്ദനുമായ ഡോ. മുഹമ്മദ് സാദിഖിന്റെ (മുന്‍പ് സത്യനാഥന്‍) കൂടെ ഇസ്‌ലാം മതം സ്വീകരിച്ച ആഇശ, മുസ്‌ലിമാകാന്‍ ഇസ്‌ലാം നിഷ്‌കര്‍ഷിച്ച വ്യവസ്ഥയായ ശഹാദത്ത് കലിമ ചൊല്ലി എന്നല്ലാതെ കേരളത്തില്‍ മുസ്‌ലിമായി എന്നതിന് ആധികാരികമായി സാക്ഷ്യപത്രം കൊടുക്കുന്ന സര്‍ക്കാര്‍ അംഗീകൃത കേന്ദ്രങ്ങളായ മഊനതുല്‍ ഇസ്‌ലാം അസോസിയേഷന്‍ പൊന്നാനി, തര്‍ബിയത്തുല്‍ ഇസ്ലാം സഭ, കോഴിക്കോട് തുടങ്ങിയ സ്ഥാപനങ്ങളിലൊന്നിന്റേയും സാക്ഷ്യപത്രം വാങ്ങിയിരുന്നില്ല എന്ന് മനസ്സിലാവുന്നു. ദേവകി എന്ന പേര് മാറ്റി ആഇശ എന്നാക്കാനുള്ള ഗസറ്റ് വിജ്ഞാപന അപേക്ഷ പ്രിന്റിംഗ് ഡയറക്ടറേറ്റില്‍ കൊടുത്തപ്പോഴാണ് സര്‍ക്കാര്‍ അംഗീകൃത മതപരിവര്‍ത്തന സ്ഥാപനങ്ങളുടെ സാക്ഷ്യപത്രം കാര്യാലയത്തില്‍ സമര്‍പ്പിക്കണമെന്ന ആവശ്യമുയര്‍ന്നതും ഇതിനെതിരേ അവര്‍ ഹൈക്കോടതിയെ സമീപിച്ചതും.
ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 25 പ്രകാരം ഓരോ ഇന്ത്യന്‍ പൗരനും തനിക്ക് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനുള്ള അവകാശം അവന്റെ മൗലികാവകാശമാണ്. മൗലികാവകാശത്തിന് നിബന്ധനകള്‍ വയ്ക്കുന്നത് ഭരണഘടനാ വിരുദ്ധവും പൗരാവകാശ ലംഘനവുമാണ്. ജോസഫിനും ജാഫറിനും ജനാര്‍ദ്ദനുമൊക്കെ പാരമ്പര്യമായി കിട്ടിയ മതത്തില്‍ നിന്നും വ്യത്യസ്തമായതും തനിക്ക് താല്‍പര്യമുള്ളതുമായ മതത്തില്‍ അംഗത്വമെടുക്കാനും അതിന്റെ ആചാരങ്ങള്‍ അനുസരിച്ച് ജീവിക്കാനും ഭരണഘടന അനുമതി നല്‍കുന്നു. ബലം പ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ പഴയ മതത്തിലെത്തിക്കാനുള്ള നടപടികള്‍ ഇന്ത്യന്‍ ഭരണഘടന പ്രകാരം പൗരാവകാശ സ്വാതന്ത്ര്യത്തെ ഹനിക്കലും ഭരണഘടനാ ലംഘനവും ക്രിമിനല്‍ കുറ്റവുമാണ്.
മൗലികാവകാശത്തിന് നിര്‍ബന്ധമായ നിബന്ധനകള്‍ വെക്കുന്നത് ഭരണഘടനാ ലംഘനമാണോ എന്ന പ്രധാന ചോദ്യമായിരുന്നു കേസിന്റെ കാതലായ വശം.ഇതാണ് കോടതി പരിഗണനക്കെടുത്തതും. ദൂരദേശത്ത് നിന്ന് ഇസ്‌ലാം മതം സ്വീകരിച്ചവര്‍, അവശര്‍, രോഗികള്‍ തുടങ്ങിയവര്‍ക്കൊന്നും കോഴിക്കോട്ടും പൊന്നാനിയിലും വന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നത് വളരെ പ്രയാസമാണെന്ന ഹരജിക്കാരിയുടെ വാദവും കോടതി കണക്കിലെടുത്തു.
വിധിന്യായത്തില്‍ സര്‍ക്കാറിന് പൗരന്റെ മൗലികാവകാശത്തില്‍ അളവ് കോല്‍ വയ്ക്കാന്‍ പാടില്ല എന്നും സര്‍ക്കാറിന് ഒരു പൗരന്റെ മതം മാറ്റം ചോദ്യം ചെയ്യാന്‍ അവകാശമില്ല എന്നും കോടതി വ്യക്തമാക്കുന്നു. ഞാന്‍ ഇന്ന മതം സ്വീകരിച്ചിരിക്കുന്നു എന്ന് മതപരിവര്‍ത്തനം നടത്തിയ വ്യക്തിയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സാക്ഷ്യപത്രം മാത്രം മതി മതപരിവര്‍ത്തനം തെളിയിക്കാന്‍. ആഇശക്ക് ഔദ്യോഗിക രേഖകളില്‍ പുതിയ മതവും പേരും ചേര്‍ക്കണമെങ്കില്‍ സ്വയം സാക്ഷിപത്രമൊഴികെ മറ്റൊരു രേഖകളും നിര്‍ബന്ധമല്ല. ഏതെങ്കിലും സര്‍ക്കാര്‍ ഉത്തരവുകളില്‍ നിര്‍ബന്ധം എന്ന വാക്കുണ്ടെങ്കില്‍ അത് അഭികാമ്യം എന്ന അര്‍ഥത്തിലേ ഭരണഘടനപ്രകാരം ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ എന്നും കോടതിവിധി വ്യക്തമാക്കുന്നു.
സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ, ആനുകാലിക സംഭവങ്ങള്‍ വിലയിരുത്തുമ്പോള്‍ സ്വയം പഠിച്ചറിഞ്ഞ ശേഷം ബാഹ്യശക്തികളുടെ ഒരു സമ്മര്‍ദവുമില്ലാതെ തന്നെ മതപരിവര്‍ത്തനം നടത്താനുള്ള കടമ്പകള്‍ വളരെ ദുഷ്‌കരവും അതി കഠിനവുമാണെന്നുള്ള ധാരണ ഉണ്ടായിട്ടുണ്ടെങ്കില്‍ ഇന്ത്യന്‍ ഭരണഘടനപ്രകാരം അത് ശരിയല്ല. കേവലം ഒരു സാക്ഷ്യപത്രത്തിലൊതുങ്ങേണ്ടിയിരുന്ന ചില സംഭവങ്ങള്‍ എന്ത്‌കൊണ്ടോ അത്യധികം വേദനാജനകവും സങ്കീര്‍ണ്ണമായതുമൊക്കെ തികച്ചും പൗരാവകാശങ്ങള്‍ക്കേറ്റ കളങ്കമാണ്.നിര്‍ബന്ധിത മതപരിവര്‍ത്തനം ഈ പരിരക്ഷകളില്‍ നിന്നെല്ലാം മുക്തമാണെന്ന് മാത്രമല്ല അത് ഗുരുതരമായ കുറ്റകൃത്യവും പ്രതികള്‍ക്കെതിരേ കര്‍ശന നിയമനടപടികളെടുക്കല്‍ അനിവാര്യമാക്കുന്നതുമാണ്.
മതേതര രാജ്യമായ ഇന്ത്യയില്‍ മദ്‌റസാ പഠനവും സണ്‍ഡേ സ്‌കൂളുകളും വേദപഠന ക്ലാസുകളും നടത്തിക്കൊണ്ട് പോരുന്നതും തര്‍ക്കമറ്റതുമാണ്. മദ്‌റസകളില്‍ ഇസ്‌ലാം മത പഠന കാര്യങ്ങളും സണ്‍ഡേ സ്‌കൂളുകളില്‍ ബൈബിള്‍ സുവിശേഷങ്ങളും വേദപഠന ക്ലാസുകളില്‍ വേദങ്ങളും ഉപനിഷത്തുക്കളുമാണല്ലോ പഠിപ്പിക്കുന്നത്. ഓരോ മതത്തിന്റെ ആശയങ്ങളും അടിസ്ഥാന തത്വങ്ങളും അഗാധമായി ഇവിടെ പഠിപ്പിക്കുന്നു, പഠന വിഷയമാക്കുന്നു. ഇതൊരിക്കലും മതസ്പര്‍ദയാകുകയില്ലല്ലോ.
ഈ കേസിലെ പരാതിക്കാരി വളരെ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയോടുള്ള ബഹുമാനവും ആദരവും നൂറ് ശതമാനം തന്നെ നിലനിര്‍ത്തിക്കൊണ്ട് പറയട്ടെ, ചില ആശങ്കകള്‍ പറയാതെ വയ്യ. നിയമങ്ങളും നിയമപാലകരുമെല്ലാം ജനങ്ങളുടെ ക്ഷേമത്തിനും നന്മയ്ക്കുമാണെന്ന് നിയമനിര്‍മാണ തത്വങ്ങള്‍ അടിവരയിട്ടു പറയുന്നു. എന്നാല്‍ ഒരു നിയമം അതിന്റെ നിര്‍മാണോദ്ദേശത്തിന് വിപരീതമായി ഉപയോഗിക്കുകയാണെങ്കില്‍ അത് ജനങ്ങള്‍ക്ക് പ്രയാസമാവുമെന്നതില്‍ തര്‍ക്കമില്ലല്ലോ.
ഒരാള്‍ ചില സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി താല്‍ക്കാലികമായി മതം മാറിയെന്ന് തെളിയിക്കാന്‍ സ്വന്തം എഴുതി തയാറാക്കിയ ഒരു സാക്ഷ്യപത്രം സമര്‍പ്പിച്ചാല്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് അത് പരിഗണിക്കേണ്ടതായി വരില്ലേ?ഇല്ലെങ്കില്‍ അധികാരികള്‍ക്കെതിരേ ആ വ്യക്തിക്ക് നിയമനടപടികളെടുക്കാനുള്ള ബാധ്യത ഉണ്ടാവില്ലേ? പല ന്യൂനപക്ഷ ആനുകൂല്യങ്ങളും അര്‍ഹതയുള്ളവരെ മറി കടന്ന് ലഭ്യമാക്കാന്‍ തുനിഞ്ഞിറങ്ങുന്ന കപടന്മാര്‍ക്ക് സാധിക്കുകയില്ലേ? ദുരുദ്ദേശപരമായി പല ആരാധനാലയങ്ങളിലും മറ്റും പ്രവേശിക്കാനും അവരുടേതായ സംവിധാനങ്ങളും സൗകര്യങ്ങളും ചോര്‍ത്താനുള്ള അവസരം മതത്തിന്റെ ബാലപാഠങ്ങള്‍ പോലും പഠിക്കാത്ത ഇത്തരം തട്ടിപ്പുകാര്‍ക്കുണ്ടാവില്ലേ ? സുന്നത്ത് കര്‍മം ചെയ്യാത്ത ഒരു വ്യക്തി ഈ സര്‍ട്ടിഫിക്കറ്റുമായി വന്നാല്‍ അവനെ പള്ളിയില്‍ പ്രവേശിപ്പിക്കേണ്ടിവരില്ലേ ?
യഥാര്‍ഥത്തില്‍ മതപഠനത്തിന്റെ അടിസ്ഥാന തത്വങ്ങളും ചടങ്ങുകളും പഠിപ്പിച്ചതിന് ശേഷവും ആ കാലയളവില്‍ നടത്തിയ കൃത്യമായ വ്യക്തിപരിചയത്തിനും സ്വഭാവ സംഗ്രഹത്തിനും ശേഷമേ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍ ഈ സാക്ഷ്യപത്രം കൊടുക്കാറുള്ളൂ.
വിധിന്യായത്തിലെ ഒരു പ്രതീക്ഷ, മതപരിവര്‍ത്തനത്തില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അത് സര്‍ക്കാറിന് അന്വേഷിക്കാവുന്നതാണ് എന്നുള്ളതാണ്. മതപരിവര്‍ത്തനം സംശയിക്കണമെങ്കില്‍ അതിന് വ്യക്തമായ കാരണം ബോധ്യമാവണം, അല്ലെങ്കില്‍ ഒരു പരാതിക്കാരന്‍ വേണം. ചില സാഹചര്യങ്ങളില്‍ ഇത് രണ്ടും ഉണ്ടായില്ലെന്ന് വരാം. അപ്പോള്‍ താല്‍ക്കാലിക മതപരിവര്‍ത്തകന് തന്റെ ലക്ഷ്യസാക്ഷാത്കാരം പൂര്‍ത്തീകരിക്കാവുന്നതാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാറയ്ക്കിടയില്‍ വീണ മൊബൈൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി തലകീഴായി വിടവില്‍ കുടുങ്ങി ; ഏഴ് മണിക്കൂർ പരിശ്രമത്തിനോടുവിൽ പുറത്തേക്ക്

International
  •  2 months ago
No Image

കാർ വെള്ളത്തിൽ മുങ്ങി; ഇൻഷുറൻസ് തുക നൽകിയില്ല, പരാതിക്കാരന് നഷ്ടവും പിഴയും നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി

Kerala
  •  2 months ago
No Image

ഒമാനിലെ കൊറോണ ചരിത്രം പുസ്തകമാവുന്നു

oman
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ; പാലക്കാട് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

'ഐഡിയല്‍ ഫേസ്'പദ്ധതിയുമായി ദുബൈ; 10 വര്‍ഷത്തിനിടെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും

uae
  •  2 months ago
No Image

പെര്‍മിറ്റില്ലാത്ത വിദേശ ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സഊദി

Saudi-arabia
  •  2 months ago
No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago
No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago