HOME
DETAILS

കേരള ബാങ്ക്: ആര്‍.ബി.ഐയോട് വിവരങ്ങള്‍ കൈമാറരുതെന്ന് സംസ്ഥാനം

  
backup
March 19 2018 | 00:03 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf-%e0%b4%90%e0%b4%af%e0%b5%8b%e0%b4%9f%e0%b5%8d

തൊടുപുഴ: കേരള ബാങ്ക് സംബന്ധിച്ച വിവരങ്ങള്‍ മൂന്നാം കക്ഷിക്ക് കൈമാറരുതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന. കേരള ബാങ്കിന് ലൈസന്‍സ് ലഭിക്കാനായി സംസ്ഥാന ചീഫ് സെക്രട്ടറി ആര്‍.ബി.ഐയ്ക്ക് സമര്‍പ്പിച്ച അപേക്ഷയുടെയും അനുബന്ധ രേഖകളുടെയും പകര്‍പ്പുകള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന സംബന്ധിച്ച് ആര്‍.ബി.ഐയുടെ വെളിപ്പെടുത്തല്‍.


പ്രസ്തുത അപേക്ഷയുടെ മേല്‍ വിവരങ്ങള്‍ പരസ്യപ്പെടുത്താമോ എന്ന് ആര്‍.ബി.ഐ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ മാലാ സിന്‍ഹ സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞപ്പോഴാണ് വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നും ഇതുസംബന്ധിച്ച് രേഖാമൂലമുള്ള അഭ്യര്‍ഥന 10 ദിവസത്തിനകം സമര്‍പ്പിക്കാമെന്നും ആര്‍.ബി.ഐക്ക് മറുപടി നല്‍കിയത്. അതേസമയം കേരള ചീഫ് സെക്രട്ടറി സമര്‍പ്പിച്ച അപേക്ഷ പരിഗണനയിലാണെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മറുപടി നല്‍കിയിട്ടുണ്ട്. എന്നാല്‍ പൊതുതാല്‍പര്യമുള്ള വ്യക്തിപരമല്ലാത്ത വിഷയങ്ങളില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് വിവരാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.
ജില്ലാ സഹകരണ ബാങ്കുകളുമായി ലയനത്തിനായുള്ള അപേക്ഷ സംസ്ഥാന സഹകരണ ബാങ്കില്‍നിന്ന് ലഭിച്ചിട്ടില്ലെന്ന് ആര്‍.ബി.ഐ വ്യക്തമാക്കുന്നു. 1949ലെ ബാങ്കിങ് റഗുലേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതും ആര്‍.ബി.ഐ ലൈസന്‍സുമുള്ള ബാങ്കുകളുടെ ലയനത്തിനായി ബാങ്കുകളാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇവിടെ സര്‍ക്കാരാണ് അപേക്ഷ സമര്‍പ്പിച്ചത് എന്നുള്ളത് പ്രധാന വീഴ്ചയായി ചൂണ്ടിക്കാണിക്കുന്നു.


അതേസമയം ആര്‍.ബി.ഐ ലൈസന്‍സുള്ള ബാങ്കുകളുടെ ലയനത്തിന് പുതിയ ലൈസന്‍സ് ആവശ്യമില്ലെന്നും വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ആര്‍.ബി.ഐ ലൈസന്‍സുള്ള സഹകരണ ബാങ്കുകളുടെ ലയനത്തിന് 1969 ലെ കേരള സഹകരണ നിയമത്തിലെ വകുപ്പ് 74 എ പ്രകാരം ആര്‍.ബി.ഐയുടെ അംഗീകാരം വാങ്ങണം. ഈ വകുപ്പ് ഭേദഗതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി.


ഭേദഗതി പ്രാബല്യത്തിലാകുന്നതോടെ കേരള ബാങ്ക് രൂപീകരണത്തിന് ആര്‍.ബി.ഐ അനുമതി എന്ന സങ്കീര്‍ണത നീങ്ങും. ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കേരള ബാങ്കിന്റെ രൂപീകരണം എളുപ്പമാകും. എന്നാല്‍ ഇതുസംബന്ധിച്ച് കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ള 18 കേസുകളുടെ വിധി നിര്‍ണായകമാകുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  3 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  3 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  4 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  5 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  5 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  5 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  6 hours ago