എന്തുകൊണ്ട് മുടികൊഴിയുന്നു?
നമ്മുടെ ശരീരത്തിലെ വിലയേറിയ ഭാഗങ്ങളിലൊന്നാണ് മുടി. എന്നാല്‍ ഇന്ന് മുടികൊഴിയുന്നത് കൊണ്ട് ഒരുപാട് പേര് ബുദ്ധിമുട്ട് അനുഭവിക്കുന്നു. ദിവസവും 100മുടി കൊഴിയുന്നത് കൊണ്ട് പ്രശ്‌നമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇതില്‍ കൂടുതല്‍ മുടികൊഴിയുന്നുണ്ടെങ്കില്‍ ചികിത്സ തേടണമെന്നും വിദഗധര്‍ പറയുന്നു. ഹോര്‍മോണുകളിലുണ്ടാവുന്ന മാറ്റങ്ങള്‍ കൊണ്ടോ, ജീവിതരീതിയിലുണ്ടാവുന്ന മാറ്റങ്ങള്‍ തുടങ്ങിയവ കൊണ്ടോ ആണ് മുടി കൊഴിച്ചിലുണ്ടാവുന്നത്.
മുടികള്‍ക്ക് സ്വന്തമായ ചാക്രിക രീതിയുണ്ട്. ഇത് തടസപ്പെടുമ്പോള്‍ മുടികൊഴിയും. മുടികൊഴിയുമ്പോള്‍ നമ്മള്‍ പലരും സ്വന്തം രീതിക്കുള്ള ചികിത്സയാണ് തേടുന്നത്. ഈ ചികിത്സകൊണ്ട് 6 മുതല്‍ 9 മാസംകൊണ്ട് യാതൊരു മാറ്റവുമുണ്ടായില്ലെങ്കില്‍ വിദഗ്ധ ഡോക്ടറുടെ ചികിത്സ തേടണം.
സമ്മര്‍ദം
വൈകാരികവും ശാരീരികവുമായ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശരീരത്തിന് അസ്വസ്ഥതകള്‍ ഉണ്ടാക്കും. ഇത് മുടികൊഴിച്ചിലിന് കാരണമാവും.
മലിനീകരണം
വായു മലിനീകരണം മുടികൊഴിച്ചിലിനു കാരണമാവുന്നുണ്ട്. പൊടിപടലങ്ങള്‍, പുക, നിക്കല്‍, ഈയം തുടങ്ങിയ കലര്‍ന്നിട്ടുള്ള വായു മുടികൊഴിയാന്‍ കാരണമാവും.
മോശമായ ഭക്ഷണരീതി
പലരും ശരീരം ഭംഗിയുള്ളതാക്കാന്‍ വേണ്ടി ഭക്ഷണക്രമത്തില്‍ മാറ്റം വരുത്താറുണ്ട്. ഇതു ശരീരത്തിലെ ന്യൂട്രീഷന്‍ നഷ്ടമാക്കാന്‍ കാരണമാവും. ഇത് മുടികൊഴിച്ചിലിനു കാരണമാവും.
ഉറക്കകുറവ്
കൃത്യസമയത്ത് ഉറങ്ങിയിട്ടില്ലെങ്കില്‍ മുടിപൊഴിച്ചിലുണ്ടാവും.
പ്രോട്ടിന്റെ അഭാവം
പ്രോട്ടിന്‍ പുതിയ മുടി സെല്ലുകളുണ്ടാക്കാന്‍ സഹായിക്കുന്നു.
മരുന്നുകള്‍
ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നത് സ്ത്രീകള്‍ക്ക് മുടികൊഴിച്ചിലുണ്ടാക്കാന്‍ കാരണമാവും.
മുടികളില്‍ വരുത്തുന്ന മാറ്റം
മുടിയുടെ സ്‌റ്റൈല്‍ പലരും മാറ്റാറുണ്ട്. ഇതിനായി ഉപയോഗിക്കുന്ന കെമിക്കലുകള്‍ മുടികൊഴിക്കാന്‍ കാരണമാവും.
രക്തകുറവ്
20 മുതല്‍ 50 വയസുള്ള സ്ത്രീകളില്‍ 10ല്‍ രണ്ടു പേര്‍ക്കും ഇരുമ്പിന്റെ കുറവുണ്ട്. ഇത് മുടികൊഴിച്ചിലിന്റെ പ്രധാന കാരണമാണ്.
പാരമ്പര്യം
പ്രത്യേക കാലഘട്ടത്തില്‍ മുടിപൊഴിച്ചിലുണ്ടാകാറുണ്ട്. ഇത് കുടുംബ പാരമ്പര്യം കൊണ്ടാണ്.
പരിഹാര മാര്‍ഗങ്ങള്‍
പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളും മരുന്നുകളും കഴിക്കുന്നത് മുടികൊഴിച്ചില്‍ ഇല്ലാതാക്കും.
പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മാ തെറാപ്പി മുടികൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."