HOME
DETAILS

പ്രവാസികള്‍ക്ക് തിരിച്ചടി; സഊദി റെന്റ് എ കാര്‍ സ്ഥാപനങ്ങളില്‍ ഇനി സഊദികള്‍ മാത്രം

  
backup
March 19 2018 | 09:03 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

ജിദ്ദ: സഊദിയിലെ റെന്റ് എ കാര്‍ സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം തുടങ്ങി. വാഹനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന എല്ലാ സ്ഥാപനങ്ങളും മാര്‍ച്ച് 18നു മുമ്പ് സഊദിവല്‍ക്കരണം നടപ്പിലാക്കണമെന്ന് പൊതുഗതാഗത അതോറിറ്റി, തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം എന്നിവ നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ മേഖലയിലെ അക്കൗണ്ടിങ്, സൂപ്പര്‍വൈസിങ്, സെയില്‍സ് തുടങ്ങിയ ജോലികള്‍ ഇനി മുതല്‍ സഊദികള്‍ക്ക് മാത്രമാവും. ഈ രംഗത്ത് ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികളെയാണ് ഇത് ബാധിക്കുക.

അതേസമയം, റെന്റ് എ കാര്‍ മേഖലയിലെ സ്വദേശിവത്കരണം ഉറപ്പുവരുത്താന്‍ മേഖല തൊഴില്‍ കാര്യ ഓഫിസുകള്‍ പരിശോധന ശക്തമാക്കി. ഞായറാഴ്ച മുതലാണ് രാജ്യ വ്യാപകമായി റെന്റ് എ കാര്‍ മേഖലയിലെ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വന്നത്. ഗതാഗത,പൊലിസ്,വാണിജ്യ വകുപ്പുകളുമായി സഹകരിച്ചാണ് പരിശോധന. ആദ്യ ദിവസം തന്നെ നിരവധി സ്ഥാപനങ്ങളില്‍ തൊഴില്‍, ഗതാഗത കാര്യാലയ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതായും അല്‍ഖോബാറില്‍ രണ്ട് നിയമലംഘനങ്ങള്‍ പിടികൂടിയതായും റിപ്പോര്‍ട്ടുണ്ട്. ഒരോ മേഖലയിലും പരിശോധനക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

എന്നാല്‍ സ്വദേശിവല്‍ക്കരണം ലാഭകരമല്ലാത്തതിനാല്‍ പല റെന്റ് എ കാര്‍ കടകളും ഇതിനകം അടച്ചുപൂട്ടിയതായി റിപ്പോര്‍ട്ടുണ്ട്. വലിയ ശമ്പളം നല്‍കി സഊദികളെ ജോലിക്ക് വയ്ക്കാന്‍ സാധിക്കില്ലെന്നതാണ് അടച്ചുപൂട്ടാന്‍ കാരണം. സഊദി ജീവനക്കാര്‍ക്ക് 4,500 മുതല്‍ 5,500 വരെ സഊദി റിയാല്‍ ശമ്പളം നല്‍കണമെന്നാണ് മന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മാത്രമല്ല, ആഴ്ചയില്‍ ഒന്നര ദിവസം അവധിയും കൊല്ലത്തില്‍ ഒരു മാസം ശമ്പളത്തോടെ അവധിയും നല്‍കണം. നിലവിലെ വരുമാനം വച്ച് ഈ ശമ്പളവും അവധിയും നല്‍കാന്‍ കഴിയില്ലെന്നതാണ് പല സ്ഥാപനങ്ങളുടെയും വാദം. വാഹനങ്ങള്‍ക്ക് ബാങ്കുകളില്‍ അടക്കേണ്ട ഇന്‍സ്റ്റാള്‍മെന്റ്, സര്‍വീസ് ചാര്‍ജ്, എണ്ണച്ചെലവ്, ദിവസവും കാര്‍ കഴുകുന്നതിനുള്ള ചെലവ്, അപകടങ്ങളെ തുടര്‍ന്നുണ്ടാവുന്ന ചെലവുകള്‍ തുടങ്ങിയവ കഴിച്ച് സഊദി ജീവനക്കാര്‍ക്ക് വലിയ തുക നല്‍കിയാല്‍ കമ്പനികള്‍ നഷ്ടത്തിലാകുമെന്ന് ഈ മേഖലയിലെ നിക്ഷേപകനായ അബ്ദുറഹ്മാന്‍ അല്‍ ഗാമിദി പറഞ്ഞു.

അതേസമയം റെന്റ് എ കാര്‍ കടകളിലെ ജോലി സഊദികള്‍ക്ക് ആകര്‍ഷകമാകുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. ഇത്തരം കടകള്‍ പൊതുവെ രണ്ടു ഷിഫ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ആഴ്ചയിലെ പൊതുഅവധി ദിനങ്ങളിലാണ് റെന്റ് എ കാറിന് ഏറ്റവും വലിയ ആവശ്യക്കാരുണ്ടാവുക. ഈ സമയത്ത് ജോലി ചെയ്യാന്‍ സഊദികള്‍ തയ്യാറായെന്നു വരില്ല. എന്നാല്‍, സഊദിവല്‍ക്കരണം ഫലപ്രദമാക്കുന്നതിനായി നിരവധി നടപടികള്‍ തൊഴില്‍ മന്ത്രാലയം ആവിഷ്‌കരിച്ചിട്ടുണ്ട്. തൊഴിലന്വേഷകരെ വിവിധ തൊഴിലുകള്‍ക്കു പ്രാപ്തരാക്കുന്നതിനുള്ള പരിശീലനങ്ങള്‍, ഇലക്ട്രോണിക് മേഖലയിലെ പരിശീലനം, സംരംഭകര്‍ക്ക് സാമ്പത്തിക സഹായം തുടങ്ങിയവ ഇവയില്‍ ചിലതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago