HOME
DETAILS

വിദ്യാഭ്യാസ ചട്ട ഭേദഗതി: കെ- ടെറ്റില്‍ കടുംപിടുത്തമില്ല

  
backup
March 20 2018 | 19:03 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%9a%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%ad%e0%b5%87%e0%b4%a6%e0%b4%97%e0%b4%a4%e0%b4%bf-2

ചെറുവത്തൂര്‍: അധ്യാപക യോഗ്യതാ പരീക്ഷയായ കെ- ടെറ്റ് 'കടമ്പ' കടക്കാന്‍ പാടുപെടുന്നവര്‍ക്ക് ആശ്വാസമായി അധ്യാപകരാകാനുള്ള യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവുകള്‍. എല്‍ പി, യു.പി അധ്യാപകരാകാന്‍ ഇനി കാറ്റഗറി ഒന്ന്, രണ്ട് പരീക്ഷകളില്‍ ഏതെങ്കിലും ഒന്നില്‍ വിജയം നേടിയാല്‍ മതി. കേരള വിദ്യാഭ്യാസ ചട്ട ഭേദഗതിയുടെ ഭാഗമായായുള്ള തീരുമാനമാണിത്. എയ്ഡഡ് വിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് അധ്യാപകര്‍ക്ക് ആശ്വാസമാകുന്നതാണ് ഈ നടപടി.
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് 2012 മുതല്‍ അധ്യാപക യോഗ്യതാ പരീക്ഷയായ കെ- ടെറ്റ് ആരംഭിച്ചത്. സ്‌കൂള്‍ അധ്യാപക നിയമനത്തിന് സര്‍ക്കാര്‍ ടെറ്റ് നിര്‍ബന്ധമാക്കുകയും ചെയ്തിട്ടുണ്ട്.എല്‍ പി അധ്യാപകരാകാന്‍ കാറ്റഗറി ഒന്ന്, യു.പി അധ്യാപകരാകാന്‍ കാറ്റഗറി രണ്ട്, ഹൈസ്‌കൂള്‍ വിഭാഗത്തിനു കാറ്റഗറി മൂന്ന്, ഭാഷാ അധ്യാപകര്‍, സ്‌പെഷലിസ്റ്റ് അധ്യാപകര്‍ എന്നിവര്‍ക്ക് കാറ്റഗറി നാല് എന്നിങ്ങനെയാണ് കെ -ടെറ്റ് പരീക്ഷകള്‍ നടന്നുവരുന്നത്. കാറ്റഗറി ഒന്ന് വിജയിച്ചാല്‍ അത് എല്‍.പി വിഭാഗം അധ്യാപക നിയമനത്തിന് മാത്രമാണ് ഇതുവരെ പരിഗണിച്ചിരുന്നത്. യു.പി വിഭാഗം അധ്യാപകരാകാന്‍ കാറ്റഗറി രണ്ടു തന്നെ വിജയിക്കണം എന്നായിരുന്നു നിബന്ധന. എന്നാല്‍ പുതിയ തീരുമാന പ്രകാരം രണ്ടില്‍ ഏതെങ്കിലും ഒന്നില്‍ വിജയിച്ചാല്‍ എല്‍.പി, യു.പി വിഭാഗങ്ങളില്‍ അധ്യാപകരാകാം. കാറ്റഗറി മൂന്ന് വിജയിച്ചവരെ കാറ്റഗറി രണ്ടു നേടുന്നതില്‍ നിന്നും ഒഴിവാക്കി.
നെറ്റ്, സെറ്റ് , എംഫില്‍, പി.എച്ച്.ഡി, എം.എഡ് യോഗ്യതകള്‍ ഉള്ളവര്‍ക്ക് കെ- ടെറ്റ് നാല് കാറ്റഗറികളിലും ഇളവു ലഭിക്കും. ദേശീയ തലത്തില്‍ നടത്തുന്ന യോഗ്യതാ പരീക്ഷയായ സി -ടെറ്റ് (സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) പ്രൈമറി സ്റ്റേറ്റ് വിജയിച്ചവരെ കെ- ടെറ്റ് കാറ്റഗറി ഒന്ന് നേടുന്നതില്‍ നിന്നും, എലമെന്ററി സ്റ്റേജ് വിജയിച്ചവരെ കെ-ടെറ്റ് കാറ്റഗറി രണ്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 2012 മാര്‍ച്ച് 31 നു മുന്‍പ് സര്‍വിസില്‍ പ്രവേശിച്ച സര്‍ക്കാര്‍, എയ്ഡഡ് അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ക്ക് പ്രമോഷന്‍ ലഭിക്കണമെങ്കില്‍ കെ- ടെറ്റ് നേടണം എന്ന നിബന്ധനയും ഇല്ല. ഈ അധ്യയനവര്‍ഷം ദിവസവേതനാടിസ്ഥാനത്തില്‍ നടത്തുന്ന നിയമനങ്ങളില്‍ കെ -ടെറ്റ് യോഗ്യതയുള്ളവര്‍ ഇല്ലെങ്കില്‍ യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആർ.എസ്.എസ്  കൂടിക്കാഴ്ച- ദുരൂഹത നിലനിർത്തി അന്വേഷണ റിപ്പോർട്ട്

Kerala
  •  2 months ago
No Image

ഭിന്നശേഷിയുള്ളവർക്ക് മെഡിക്കൽ വിഭ്യാഭ്യാസത്തിന് തടസമില്ല: സുപ്രിംകോടതി

Kerala
  •  2 months ago
No Image

കേരളപ്പോര് 13ന്

Kerala
  •  2 months ago
No Image

ഉന്നയിച്ചത് വ്യാജ ആരോപണം;  ദിവ്യക്കും പ്രശാന്തിനുമെതിരെ പരാതി നല്‍കി നവീന്‍ ബാബുവിന്റെ സഹോദരന്‍

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago