'മതേതര പ്രസ്ഥാനങ്ങള്‍ വിട്ടുവീഴ്ചക്ക് തയാറാവണം'
കോഴിക്കോട്: രാജ്യത്ത് ഫാസിസ്റ്റ് ഭരണകൂടത്തെ പ്രതിരോധിക്കുന്നതിനും ജനാധിപത്യ മതേതരമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും മതേതര പ്രസ്ഥാനങ്ങള്‍ പരസ്പരം വിട്ടുവീഴ്ച ചെയ്ത് യോജിച്ച് നില്‍ക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ്് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. ഭരണപക്ഷത്ത് നിന്നുപോലും മോദി വിരുദ്ധ നീക്കങ്ങളുമായി വിവിധ കക്ഷികള്‍ രംഗത്ത് വരുന്നത് പ്രതീക്ഷക്ക് വകനല്‍കുന്നുണ്ട്.
രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളേയും ഒരുപോലെ കാണുന്ന, സാമൂഹിക നീതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഭരണാധികാരികളെയാണ് മഹാഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത്. അതിനുതകുന്ന മതേതര കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ട്.
ഫാസിസ്റ്റ് വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ഫാസിസ്റ്റുകള്‍ക്ക് അവസരം നല്‍കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന കക്ഷികള്‍ അത്തരം നീക്കങ്ങളില്‍ നിന്ന് പിന്തിരിയണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സംഘടനയുടെ അടുത്ത രണ്ട് വര്‍ഷത്തെ കര്‍മ പദ്ധതികള്‍ക്ക് എക്‌സിക്യൂട്ടീവ് ക്യാംപ് രൂപരേഖ തയാറാക്കി. സംസ്ഥാന സെക്രട്ടേറിയറ്റ്, ജില്ലാ പ്രസിഡന്റ് - ജനറല്‍ സെക്രട്ടറിമാര്‍,സംസ്ഥാന ഉപസമിതി ചെയര്‍മാന്‍ - കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ രണ്ട് ദിവസത്തെ ക്യാംപില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."