പട്ടികവര്‍ഗക്കാര്‍ക്കായി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് നടത്തും: മുഖ്യമന്ത്രി
തിരുവനന്തപുരം: വനത്തിലും വനാതിര്‍ത്തിയിലുമുള്ള ചില പ്രദേശങ്ങളിലെ പട്ടികവര്‍ഗ വിഭാഗങ്ങളില്‍പെട്ടവരുടെ പിന്നാക്കാവസ്ഥ കണക്കിലെടുത്ത് സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് നടത്തി സര്‍ക്കാര്‍ സര്‍വിസില്‍ പ്രാതിനിധ്യം വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ക്ലാസ് മൂന്ന്, ക്ലാസ് നാല് തസ്തികകളിലായിരിക്കും നിയമനം നടത്തുകയെന്നും നിയസഭയില്‍ ചട്ടം 300 അനുസരിച്ച് നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി.
പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വിസിലുള്ള പ്രാതിനിധ്യക്കുറവ് നിര്‍ണയിക്കുന്നതിനും പ്രത്യേക ദുര്‍ബല വിഭാഗങ്ങളെയും നിയമനത്തിനു മുന്‍ഗണന ലഭിക്കാന്‍ അര്‍ഹതയുള്ള മറ്റു വിഭാഗങ്ങളെയും കണ്ടെത്തുന്നതിനും പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പിനെ ചുമതലപ്പെടുത്തും.
പട്ടികവര്‍ഗത്തിലെ മറ്റു വിഭാഗങ്ങളെയും സ്‌പെഷല്‍ റിക്രൂട്ട്‌മെന്റിനു പരിഗണിക്കും. ഇതിനായി വിശദമായ മാര്‍ഗരേഖ പി.എസ്.സിയുടെ ഉപദേശത്തോടെ തയാറാക്കും. 2018 മെയ് മാസത്തിനു മുന്‍പായി ഇതിനായുള്ള മാര്‍ഗരേഖ തയാറാക്കി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പി.എസ്.സിയോട് അഭ്യര്‍ഥിക്കും.
മുന്‍ കാലങ്ങളില്‍ വനം വകുപ്പില്‍ ട്രൈബല്‍ വാച്ചര്‍മാരായി പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി പി.എസ്.സി മുഖാന്തരം സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തിയിട്ടുണ്ട്.
പൊലിസ് വകുപ്പില്‍ 75 പേര്‍ക്കുള്ള സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് അന്തിമ ഘട്ടത്തിലാണ്. എക്‌സൈസ് വകുപ്പില്‍ വയനാട്, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ബ്ലോക്ക്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് എന്നിവയിലെ പ്രത്യേക ദുര്‍ബല വിഭാഗത്തില്‍പ്പെടുന്ന പണിയ, അടിയാന്‍, കാട്ടുനായ്ക്കര്‍ എന്നീ വിഭാഗങ്ങള്‍ക്കായി സിവില്‍ എക്‌സൈസ് ഓഫിസര്‍ തസ്തികയില്‍ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് വഴി നിയമനം നടത്താനുള്ള നടപടി പി.എസ്.സിയില്‍ പൂര്‍ത്തിയായി വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."